മാറാക്കര പഞ്ചായത്ത് മുൻ പ്രസിഡന്റും കെപിസിസി നിർവാഹക സമിതി അംഗവുമായിരുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് പി കൃഷ്ണൻ നായർ മാസ്റ്റർ അന്തരിച്ചു.. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 5 മണിക്കായിരുന്നു അന്ത്യം..
ദീർഘ കാലം മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് പി കൃഷ്ണൻ നായർ മാസ്റ്റർ അന്തരിച്ചു.. വാർദ്ധക്യ സഹജ രോഗങ്ങൾ മൂലം ചികിത്സയിൽ ആയിരുന്നു.. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച്ച പുലർച്ചെ 5 മണിക്കായിരുന്നു അന്ത്യം സംഭവിച്ചത്.. 16 വർഷ കാലം മാറാക്കര പഞ്ചായത്തിന്റെ പ്രസിഡന്റ്,കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ, തിരൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, കുറ്റിപ്പുറം ബ്ലോക്ക് റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, കാടാമ്പുഴ ഭഗവതി ദേവസ്വം ട്രസ്റ്റ് ബോർഡ് ചെയർമാൻ, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, തുടങ്ങി സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലകളിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.. മാറാക്കരയുടെ അടിസ്ഥാന വികസനങ്ങൾ എല്ലാം നടന്നത് പി കൃഷ്ണൻ നായർ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലത്താണ്.. മാറാക്കര കുടുംബാരോഗ്യ കേന്ദ്രം, കൃഷി ഭവൻ, വില്ലേജ് ഓഫീസുകൾ, മൃഗശുപത്രി, അംഗൻവാടികൾ, സബ് സെന്ററുകൾ, സ്കൂളുകൾ തുടങ്ങി എല്ലാം മാറാക്കരയിൽ എത്തിയത് കൃഷ്ണൻ നായർ മാസ്റ്ററുടെ കാലത്താണ്.. മലപ്പുറം ജില്ലയിൽ കോൺഗ്രസ് ഒറ്റക്ക് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഒന്നായി മാറാക്കര മാറിയത് അദ്ദേഹം പ്രസിഡന്റ് ആയിരിക്കുന്ന കാലത്താണ്..സാഹിത്യകാരൻ കൂടിയായ അദ്ദേഹം നിരവധി നാടകങ്ങളും കവിതകളും കഥകളും രചിച്ചിട്ടുണ്ട്... അധികായനായ ഒരു പൊതു പ്രവർത്തകനെയാണ് മാറാക്കരക്ക് നഷ്ടമായത്... രാവിലെ മുതൽ നിരവധി ജനങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാൻ മാറാക്കര എ സി നിരപ്പിലെ വീട്ടിൽ എത്തി കൊണ്ടിരിക്കുന്നത്.. കെപി സിസി പ്രസിഡന്റ് കെ സുധാകരൻ, വി എം സുധീരൻ, മുല്ലപ്പള്ളി രാമ ചന്ദ്രൻ തുടങ്ങിയ നേതാക്കൾ ഫോണിൽ വിളിച്ചും സാമൂഹ്യ മാധ്യമങ്ങൾ വഴിയും അനുശോചനം അറിയിച്ചു.. ഡി സി സി പ്രസിഡന്റ് വി എസ് ജോയ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം വി പി സകരിയ, അബ്ദുറഹ്മാൻ രണ്ടത്താണി അടക്കം വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും നേരിട്ടത്തി ഭൗതിക ശരീരത്തിൽ ആദരാജ്ഞലി അർപ്പിച്ചു.. വൈകുന്നേരം 5:മണിക്ക് വീട്ടു വളപ്പിൽ സംസ്കാരം നടക്കും..6 മണിക്ക് സർവ്വ കക്ഷിയുടെ നേതൃത്വത്തിൽ അനുശോചന യോഗം എസി നിരപ്പിൽ വെച്ച് നടക്കും
0 Comments