മലപ്പുറം വളാഞ്ചേരി :പാചകവാതക വിലവർധനവിനെതിരെ വളാഞ്ചേരി മുൻസിപ്പൽമുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അടുപ്പ് കൂട്ടി സമരം നടത്തി പ്രതിഷേധിച്ചു. കേന്ദ്ര സർക്കാർ ഇന്ന് പ്രഖ്യാപിച്ച പാചകവാതക വർദ്ധനവ് കേരള ബജറ്റിനുശേഷം ജനങ്ങൾക്ക് മേലെ വലിയ പ്രഹരമാണ് ഏൽപ്പിച്ചത് ..നിത്യേനെ എന്നോണം നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിക്കുകയാണ് .ഡീസലിന്റെയും പെട്രോളിന്റെയും വില കൂട്ടിയത് ജനങ്ങളുടെ മേൽ ഇടിത്തീ വീണു നിലക്കൊമ്പോഴാണ് പാചക വാതക വില കുത്തനെ കൂട്ടിയത് .അടുപ്പു കൂട്ടി സമരം മുൻസിപ്പൽ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് സി എം റിയാസ് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി മുജീബ് വാലാസി, എം അൻവർ ,വി വി ജബ്ബാർ നിസാർ ബാബു ഷാനവാസ് റഫീഖ് വിട്ടി ഹാഷിം തങ്ങൾ ഷിഹാബ് പാറക്കൽ Ap ഫാരിസ് തുടങ്ങിയവർ സംസാരിച്ചു
0 Comments