കോട്ടക്കൽ : ലോക വൃക്കദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടക്കൽ ആസ്റ്റർ മിംസിൽ വൃക്കമാറ്റിവെച്ചവരുടെ സംഗമം സംഘടിപ്പിച്ചു. വൃക്ക മാറ്റിവെക്കലിന് വിധേയരായവരും, വൃക്കദാനം ചെയ്തവരും അവരുടെ ബന്ധുക്കളുമാണ് സംഗമത്തിൽ പങ്കെടുത്തത്. ആസ്റ്റർ ഗ്രൂപ്പ് റീജ്യണൽ ഡയറക്ടർ ശ്രീ. ഫർഹാൻ യാസിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ആസ്റ്റർ മിംസ് ഡയറക്ടർ ശ്രീ. അഹമ്മദ് മൂപ്പൻ ഉദ്ഘാടനം ചെയ്തു.
ലോക വൃക്കദിനത്തിന്റെ ഭാഗമായി നിർധനരായ രണ്ട് പേർക്ക് സൗജന്യമായി വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നിർവ്വഹിച്ച് നൽകുമെന്ന് ആസ്റ്റർ കേരള & തമിഴ്‌നാട് റീജ്യണൾ ഡയറക്ടർ ശ്രീ. ഫർഹാൻ യാസിൻ പറഞ്ഞു. മിംസ് ചാരിറ്റബിൾ ട്രസ്റ്റ്, ഡി എം ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് സൗജന്യ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നിർവ്വഹിക്കുക. നിർദ്ദേശിക്കപ്പെട്ട മാനദണ്ഡങ്ങൾ വിലയിരുത്തിയ ശേഷമാണ് അർഹരെ തീരുമാനിക്കുക.
നിലവിൽ വൃക്കമാറ്റിവെക്കലിന് വിധേയരായവർക്കായി ആസ്റ്റർ കെയർ കാർഡിന്റെ വിതരണവും രോഗികൾക്ക് മരുന്നിന് സഹായമേകുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ആസ്റ്റർ കെയർ കാർഡ് പ്രകാരം വൃക്കമാറ്റിവെക്കലിന് വിധേയരായ രോഗികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ആസ്റ്റർ മിംസിലെ ചികിത്സ, ഡോക്ടർമാരുടെ പരിശോധന, റേഡിയോളജി - ലാബ് പരിശോധനകൾ, അഡ്മിഷൻ തുടങ്ങിയവയ്ക്ക് പ്രത്യേക ആനൂകുല്യങ്ങൾ ലഭ്യമാകും. മൂന്ന് മാസത്തേക്ക് മരുന്നിന് 5000 രൂപയുടെ ഡിസ്‌കൗണ്ടും വൃക്കമാറ്റിവെച്ചവർക്ക് ഇതോടൊപ്പം ലഭ്യമാകും.
രോഗികളും കുടുംബാംഗങ്ങളുമായി നടന്ന സംവാദ സദസ്സിൽ ആസ്റ്റർ മിംസ് ഡോ. രഞ്ജിത്ത് നാരായണൻ (സീനിയർ കൺസൽട്ടന്റ് നെഫ്രോളജിസ്റ്റ്), ഡോ. സജീഷ് (കൺസൽട്ടന്റ് നെഫ്രോളജിസ്റ്റ്) എന്നിവർ രോഗികളുമായി ആശയ വിനിമയം നടത്തുകയും സംശയങ്ങൾക്ക് ഉത്തര നൽകുകയും ചെയ്തു. ഡോ. ഹരി പി എസ് സ്വാഗതം പറഞ്ഞു. രമേഷ് കാവിൽ (കവി) മുഖ്യ പ്രഭാഷണം നടത്തി. സാമൂഹിക സേവന രംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളും പരിപാടിയിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് : 9656000632
0 Comments