മലപ്പുറം മാറാക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും എട്ടാം വാർഡ് മെമ്പറുമായ ഉമറലി കരേക്കാടാണ് ഈ ബംബർ നടപ്പാക്കുന്നത്.
സ്വയം തൊഴിൽ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് മാറാക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും എട്ടാം വാർഡ് മെമ്പറുമായ ഉമറലി കരേക്കാട് തന്റെ വാർഡിൽ ഈ ആശയം നടപ്പാക്കിയത്. കരേക്കാട് വെച്ച് നടത്തിയ സ്വയം തൊഴിൽ സംഗമത്തിൽ പങ്കെടുത്ത ആളുകളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു.. ഒന്നാം സമ്മാനമായി ഒരു പെണ്ണാടും രണ്ട് കുട്ടികളും, രണ്ടും മൂന്നും സമ്മാനങ്ങൾ ആട്ടിൻ കുട്ടികൾ മൂന്നാം സമ്മാനമായി നാടൻ കോഴി യൂണിറ്റ്, നാലാം സമ്മാനമായി കാർഷിക ഉപകരണങ്ങൾ, മറ്റ് പ്രോത്സാഹന സമ്മാനങ്ങൾ എന്നിവ നൽകി. എട്ടാം വാർഡ് പ്രദേശവാസികൾക്കായിരുന്നു സമ്മാന പദ്ധതിയിൽ പങ്കെടുക്കാൻ ഉള്ള അവസരം ഉണ്ടായിരുന്നത്.. സമ്മാനങ്ങൾ മുഴുവനും മെമ്പർ നേരിട്ട് സ്പോൺസർ ചെയ്തതായിരുന്നു..
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് പഞ്ചായത്ത് തലത്തിൽ നിരവധി വ്യത്യസ്ത ആശയങ്ങൾ നടപ്പിലാക്കി വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരാളായിരുന്നു ഉമറലി കരേക്കാട്.. ചടങ്ങിൽ നൂറ് കണക്കിന് വാർഡ് നിവാസികൾ പങ്കെടുത്തു. ഷഫീഖ് വികെ, മുജീബ് നാരങ്ങാടൻ,ഹുസൈൻ വട്ടപ്പറമ്പിൽ എന്നിവർ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാന വിതരണം വാർഡ് മെമ്പർ ഉമറലി കരേക്കാട് നിർവഹിച്ചു
0 Comments