തിരൂർ:നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല,വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല എന്ന മുദ്രാവാക്യം ഉയർത്തി മെയ് 4,5,6 തിയ്യതികളിൽ തിരൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ്സ് ജില്ലാ സമ്മേളനത്തിന് സ്വാഗത സംഘം രൂപീകരിച്ചു.
തിരൂർ കൊണ്ടിനന്റോ ഹാളിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് സ്വാഗത സംഘം ചെയർമാനായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ്,എ.ഐ.സി.സി മെമ്പർ ഇ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ,യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി,കെ.പി.സി.സി മെമ്പർ വി മധുസൂദനൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പന്ത്രോളി മുഹമ്മദലി,അഡ്വ കെ.എ പത്മകുമാർ,യാസർ പൊട്ടച്ചോല,അഡ്വ നസ്‌റുള്ള,ഹൈദ്രോസ് മാസ്റ്റർ,ഒ.രാജൻ,അസീസ് ചീരാൻതൊടി,ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.പി ഫിറോസ്,സംസ്ഥാന യൂത്ത് കോൺഗ്രസ് ഭാരവാഹികളായ പി.കെ നൗഫൽ ബാബു,യു.കെ അഭിലാഷ്,പി നിധീഷ് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞു ഹാജി മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആമിനമോൾ,ഫാത്തിമ ബീവി,ലതീഫ് കൂട്ടാലുങ്ങൽ,അഷ്‌റഫ് കുഴിമണ്ണ, മുഹമ്മദ് പാറയിൽ,ഷാജി കട്ടുപ്പാറ,ജംഷീർ പാറയിൽ,അജ്മൽ വണ്ടൂർ, ജാഫർ കാവന്നൂർ,യൂസുഫ് പുളിക്കൽ,ഉമ്മറലി കരേക്കാട്, സുബൈർ മുല്ലഞ്ചേരി,എം.ടി മുഹമ്മദ് റിയാസ് തുടങ്ങിയവർ സംസാരിച്ചു.
0 Comments