ad

Ticker

6/recent/ticker-posts

റോഡ് നവീകരണത്തിനായി ജനകീയ സംഗമം

മാറാക്കര: നാഷണൽ ഹൈവേ രണ്ടത്താണിയിൽ നിന്ന് തുടങ്ങി ചേലക്കുത്ത്, മുഴങ്ങാണി വഴി വെട്ടിച്ചിറയിലെത്തുന്ന pwd റോഡ് റബ്ബറൈസിഡ് ചെയ്തു പുനർ നിർമ്മിക്കുക എന്ന ആവശ്യവുമായി പ്രദേശവാസികൾ ജനകീയസംഗമം നടത്തി.
ചേലക്കുത്ത് സി.സി ഹാളിൽ വെച്ച് നടന്ന സംഗമം മാറാക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓ.പി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ത്വാലിബ് കല്ലൻ അദ്ധ്യക്ഷതയും സൈദലവി കല്ലൻ മുഴങ്ങാണി സ്വാഗതവും പറഞ്ഞു. ചടങ്ങിൽ മുൻപഞ്ചാത്ത് പ്രസിഡന്റ് വി. മധുസൂദൻ, കെ.പി നാരായണൻ തുടങ്ങിയവർ വിശദീകരണവും മുഖ്യപ്രഭാഷണം Dr ഹുസൈൻ രണ്ടത്താണിയും നടത്തി. 
 ഒ .കെ സുബൈർ(ബ്ലോക്ക് മെമ്പർ), ഒറ്റകത്ത് അബ്ദുഹാജി(അച്ചിപ്ര മഹല്ല് പ്രസിഡന്റ്), രമേശ് കെ.പി, ഷഫീഖ് മാസ്റ്റർ    പഞ്ചായത്ത് മെമ്പർമാരായ അബ്ദുറഷീദ് പാറമ്മൽ, അനീസ് കെ.പി,ആബിദ്, ഷംല ബഷീർ തുടങ്ങിയവർ സംസാരിച്ചു. നാസർ വി.കെ നന്ദിയും പറഞ്ഞു. Dr ഹംസ അഞ്ചുമുക്കിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ആരാഞ്ഞു കൊണ്ടുള്ള വീഡിയോ ചിത്രീകരണവും നടത്തി . റോഡ് റബ്ബറൈസിഡ് ചെയ്തു പുനർ നിർമ്മിക്കുക എന്ന് യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു.തുടർ പ്രവത്തനങ്ങൾക്കായി ജനകീയ കമ്മിറ്റി രൂപീകരണത്തിനുള്ള അംഗങ്ങളെയും തിരഞ്ഞെടുത്തു, മുഴങ്ങാണിയിലെ ഒരു കൂട്ടം യുവാക്കൾ തുടങ്ങിയ വാട്ട്സാപ്പ് ഗ്രൂപ്പാണ് കൂട്ടായ്മക്ക് തുടക്കം കുറിച്ചത്

Post a Comment

0 Comments