ad

Ticker

6/recent/ticker-posts

സാംസ്കാരിക സമ്മേളനവും യുവസാഹിത്യകാർക്കുള്ള ആദരവും നൽകി

മെയ് 4,5,6 തീയതികളിൽ തിരൂരിൽ വെച്ച് നടക്കുന്ന യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പൊന്നാനിയിൽ വെച്ച് സാംസ്കാരിക സംഗമം നടത്തി. 
        ചടങ്ങിൽ വെച്ച് സാംസ്കാരിക -സാഹിത്യ മേഖലകളിൽ പ്രതിഭകളായ യുവാക്കളെ ആദരിച്ചു.
       കഥാകൃത്തും സാഹിത്യകാരനുമായ പി.സുരേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
       ജില്ലാ പ്രസിഡന്റ്‌ ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു.
        എഴുത്തുകാരനും കോൺഗ്രസ്സ് നേതാവുമായ സമദ് മങ്കട മുഖ്യപ്രഭാഷണം നടത്തി.
       യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ:എം രോഹിത്, ഡിസിസി സെക്രട്ടറി സിദ്ധീഖ് പന്താവൂർ,യൂത്ത് കോൺഗ്രസ്സ് ജില്ലാ ഭാരവാഹികളായ മുഹമ്മദ്‌ പാറയിൽ, ഷാജി കട്ടുപ്പാറ, ഉമറലി കരേക്കാട്, ഹൈബൽ പാലപ്പെട്ടി, ലിജേഷ് ആലങ്കോട്,റാസിൽ,യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റുമാരായ വിനു പൊന്നാനി,ശബാബ് വക്കരത്ത്,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്‌ മുസ്തഫ,പി,റംഷാദ് പി,നാഹിർ,നവാസ് സെൻസിക്,നബീൽ നെയ്‌തെല്ലൂർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments