ad

Ticker

6/recent/ticker-posts

അബുദാബി മലപ്പുറം ജില്ലാ കെ.എം.സി.സി. "റിവൈവ് -23" ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.


അബുദാബി : മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച റിവൈവ് -23 ഏകദിന ക്യാമ്പ് പ്രവർത്തകർക്ക് നവ്യാനുഭമായി മാറി.
വൈവിധ്യമാർന്ന വിവിധ സെഷ
നുകളിലായി പഠനാനർഹമായ വിഷയങ്ങൾ ക്യാമ്പിൽ അവതരിപ്പിച്ചു.
ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ രാവിലെ പത്തുമണി മുതൽ ആരംഭിച്ച ക്യാമ്പ് രാത്രി പൊതു സമ്മേളനത്തോടെ അവസാനിച്ചു.
പ്രമുഖ അഭിഭാഷകനും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. മുഹമ്മദ്‌ ഷാ ഉദ്ഘാടന സെഷന് നേതൃത്വം നൽകി.
 അബുദാബി കെഎംസിസി പ്രിസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ  ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ്‌ അസീസ് കാളിയാടൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കെഎംസിസി ജനറൽ സെക്രട്ടറി യൂസഫ് CH, ഇബ്രാഹിം കീഴേടത്ത് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി കെകെ ഹംസ കോയ സ്വാഗതവും ട്രഷറർ അഷ്‌റഫ്‌ അലി നന്ദിയും പറഞ്ഞു
ജൂൺ 17, 18 തിയ്യതികളിൽ നടക്കുന്ന മലപ്പുറം ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ഇന്ത്യൻ ഇസ്ലാമിക് സെന്റർ ട്രഷറർ ഹിദായത്തുള്ളയും നൗഷാദ് തൃപ്പങ്ങോടും സംയുക്തമായി പ്രകാശനം നിർവ്വഹിച്ചു. ഫെസ്റ്റിനെ കുറിച്ച് വിശദമായി ഇസ്ലാമിക്‌ സെന്റർ മുൻ ജനറൽ സെക്രട്ടറി സലാം ഓഴൂർ സംസാരിച്ചു.തുടർന്ന് നടന്ന കൾച്ചറിൽ വിങ്ങിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നിന് സമീർ പുറത്തൂർ, നാസർ എൻപി, ഷാഹിർ എവി, ആഷിഖ് പുതുപ്പറമ്പ്, ഫൈസൽ പെരിന്തൽമണ്ണ, എന്നിവർ നേതൃത്വം നൽകി.ഉച്ചക്ക് ശേഷം നടന്ന സെഷനിൽ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ക്യാമ്പിന് നേതൃത്വം നൽകി.ജില്ലാ കെഎംസിസി ഉപാധ്യക്ഷൻ ഹുസൈൻ സികെ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷാഹിദ് ബിൻ മുഹമ്മദ്‌ ചെമ്മുക്കൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ ബഷീർ വറ്റല്ലൂർ നന്ദിയും പറഞ്ഞു. ജില്ലാ കെഎംസിസി ഭാരവാഹികളായ കുഞ്ഞിപ്പ മോങ്ങം, ഹസ്സൻ അരീക്കൻ, ഷംസുദീൻ എ കെ, സാൽമി പരപ്പനങ്ങാടി, സിറാജ് ആതവനാട്, മുനീർ മാമ്പറ്റ, മണ്ഡലം, മുൻസിപ്പൽ, പഞ്ചായത്ത്‌ ഭാരവാഹികൾ എക്സിക്യൂട്ടീവ് അംഗങ്ങൾ ക്യാമ്പ് പ്രതിനിധികളായി പങ്കെടുത്തു.

Post a Comment

0 Comments