ad

Ticker

6/recent/ticker-posts

ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ സേവനം നിരണം പഞ്ചായത്തിലും തുടക്കമായി

നിരണം:ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ സേവനം നിരണം പഞ്ചായത്തിലും  തുടക്കമായി. കുട്ടനാട് ലിങ്ക് സെൻ്ററിൻ്റെ കീഴിൽ തലവടി,എടത്വ,മുട്ടാർ എന്നീ  ഗ്രാമപഞ്ചായത്തുകളിൽ ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ  പ്രവർത്തനം ഇതിനോടകം സജീവമായി നടക്കുന്നു. ഭവനങ്ങൾ സന്ദർശിച്ച് രോഗികളെ പരിചരിക്കുന്നതു കൂടാതെ അത്യാവശ്യ സമയത്ത് ഡോക്ടറുടെ സേവനം സൗജന്യമായി നല്കി കൊണ്ടുള്ള സേവനമാണ് നല്കി വരുന്നത്. കാട്ടുനിലം പള്ളി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ആൽഫാ പാലിയേറ്റീവ് സർവീസ് കുട്ടനാട് ലിങ്ക് സെന്റർ പ്രസിഡന്റ്‌  പി വി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. പുന്നൂസ് ഉദ്ഘാടനം ചെയ്തു.നിരണം ചുണ്ടൻ വളളം  സമിതി വൈസ് പ്രസിഡൻ്റ്  റോബി തോമസ് മുഖ്യ സന്ദേശം നല്കി. നിരണം വൈ.എം.സി.എ പ്രസിഡൻ്റ് കുര്യൻ സഖറിയ,സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി ഇടിക്കുള, കോർഡിനേറ്റർ അംജിത്ത് കുമാർ, സെക്രട്ടറി എം.ജി കൊച്ചുമോൻ,ട്രഷറാർ വിപി മാത്യൂ, ചന്ദ്രമോഹൻ നായർ, എസ് ബി പ്രസാദ്, നിർമ്മല ചന്ദ്രമോഹൻ, രാധാകൃഷ്ണൻ മുട്ടത്ത്, കലേശ്, ആരോഗ്യ പ്രവർത്തകരായ അജിത ജോസഫ്, പ്രവീണ,മഞ്ജു, പി  രാജൻ, എന്നിവർ പ്രസംഗിച്ചു.
പ്രായാധിക്യം മൂലം കിടപ്പിലായവർക്കും സമ്പൂർണ്ണവും ക്രിയാത്മകവുമായ പരിചരണവും വ്യക്തിഗത കൗൺസിലിംങ്ങും നല്കുന്നതോടൊപ്പം  
സംസ്ഥാന ആരോഗ്യ വകുപ്പിൽ  നിന്നും വിരമിച്ച ഡോ. മറിയാമ്മ ജോർജ്ജിൻ്റെ സേവനവും  സൗജന്യമായി ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഹോം കെയർ സർവ്വീസിന് ആവശ്യമായ വാഹനം സംഭാവന ചെയ്തത് കെ.ജി ഏബ്രഹാം ഗ്രൂപ്പ് ആണ്.


Post a Comment

0 Comments