തലവടി : ഭിലായി സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥൻ കുന്തിരിക്കല്‍ പുത്തൻപറമ്പിൽ മിസ്പയിൽ ജോർജ്ജ് മാത്യു ( ജോർജ്കുട്ടി - 93) അന്തരിച്ചു. മൃതദേഹം നാളെ ( ചൊവ്വാഴ്ച) 7ന് ഭവനത്തിൽ കൊണ്ട് വരുന്നതും ആദ്യ ഘട്ടം ശുശ്രൂഷകള്‍ക്ക് ബിഷപ്പ് റൈറ്റ് റവ തോമസ് സാമുവേൽ വാലയിൽ നേതൃത്വം നല്കും.
9 മുതൽ ഉച്ചയ്ക്ക് 2 വരെ തലവടി സെന്റ് തോമസ് സിഎസ്ഐ ദൈവാലയത്തിലെ പൊതു ദർശനത്തിന് വെയ്ക്കും. തുടര്‍ന്ന് സിഎസ്ഐ മദ്ധ്യ കേരള മഹായിടവക അദ്ധ്യക്ഷൻ ബിഷപ്പ് റൈറ്റ് റവ ഡോ. മലയിൽ സാബു കോശി ചെറിയാൻ ,മുൻ മോഡറ്റേർ ബിഷപ് തോമസ് കെ ഉമ്മൻ, ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിംഗ് ബിഷപ്പ് റൈറ്റ് റവ തോമസ് ഏബ്രഹാം എന്നിവരുടെ സഹ കാർമ്മികത്വത്തിൽ സംസ്ക്കാര ശുശ്രൂഷകള്‍ നടക്കും.സിഎസ്ഐ തോലശ്ശേരി ഇടവക വികാരി റവ. സി. വൈ തോമസ് ദൈവാലയത്തിലെ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും.
ഭാര്യ: ചാത്തങ്കേരി വലിയപറമ്പിൽ കുടുംബാംഗം പരേതയായ ഏലിയാമ്മ. (മുൻ അദ്ധ്യാപിക- സിഎംഎസ് ഹൈസ്ക്കൂൾ, തലവടി ).
മക്കൾ: റവ. മാത്യൂ പി. ജോർജ് ( വികാരി , സെന്റ് തോമസ് സിഎസ്ഐ ചർച്ച്,തലവടി- തിരുവല്ല വൈദീക ജില്ല ചെയർമാൻ),ഏബ്രഹാം പി.ജോർജ്ജ് (കാനഡ), ഷൈനി ജോർജ് (ഫാർമസിസ്റ്റ്,വിഎസ്എം ഹോസ്പിറ്റൽ,മാവേലിക്കര).
മരുമക്കൾ : കോട്ടയം ചേലക്കൊമ്പ് മുക്കാട്ട് ഡോ.ജെഗി ഗ്രേസ് തോമസ് ( റിട്ട. പ്രിൻസിപ്പാൾ,സിഎംഎസ് ഹയർ സെക്കൻണ്ടറി സ്ക്കൂൾ, കുഴിക്കാല ), കളമശ്ശേരി കുറുവയ്ക്കൽ എൽസി ജോർജ്ജ് (കാനഡ), മാവേലിക്കര പള്ളത്ത് ബിജു ജേക്കബ് .
1839 നവംബർ 2ന് തലവടി കുന്തിരിക്കൽ സിഎസ്ഐ ദൈവാലയത്തിന് സ്ഥലം വാങ്ങുകയും 1840 ൽ സിഎംഎസ് സ്ക്കൂൾ സ്ഥാപിച്ച സിഎംഎസ് ആംഗ്ലിക്കന്‍ മിഷണറിയായിരുന്ന തോമസ് നോർട്ടന്റെ സ്മരണ നിലനിര്‍ത്താന്‍ വരുംതലമുറയ്ക്ക് അവബോധം നല്കുന്നതിനും ലക്ഷ്യമിട്ട് റവ. തോമസ് നോർട്ടൻ നഗറിൽ സ്മാരകം നിർമ്മിച്ചു നല്കിയ പൂർവ്വ വിദ്യാർത്ഥിയാണ് പരേതനായ ജോർജ്ജ് മാത്യൂ. സ്കൂളിന്റെ പൂർവ വിദ്യാർത്ഥി സംഘടനയെ നിലവിൽ നയിക്കുന്ന റവ. മാത്യൂ പി ജോർജ്ജ് പരേതനായ ജോർജ്ജ് മാത്യൂവിന്റെ മകനാണ്.
ജോർജ്ജ് മാത്യുവിന്റെ നിര്യാണത്തില്‍ കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്, സിഎസ്ഐ സ്കൂൾസ് കോർപറേറ്റ് മാനേജർ റവ.സുമോദ് സി. ചെറിയാൻ, സിഎംഎസ് ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യു, പൂർവ്വ വിദ്യാർത്ഥി സംഘടന രക്ഷാധികാരി റവ. മാത്യൂ ജിലോ നൈനാൻ, ട്രഷറാർ എബി മാത്യു ചോളകത്ത് , എക്സിക്യൂട്ടീവ് അംഗങ്ങളായ ബെറ്റി ജോസഫ്, അഡ്വ ഐസക്ക് രാജു, സജി എബ്രഹാം , ജേക്കബ് പൂവക്കാട്, സുചീന്ദ്ര ബാബു,മാത്യൂസ് പ്രദീപ് ജോസഫ്, ഡേവിഡ് ജോൺ, ജിബി ഈപ്പൻ എന്നിവർ അനുശോചിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ അന്ത്യോപചാരം 1.30 ന് അർപ്പിക്കും.
ആദരാഞ്ജലികൾ.
⚫✒️ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള,
ജനറൽ സെക്രട്ടറി,

0 Comments