കാടാമ്പുഴ വ്യാപാരഭവനിൽ നടന്ന പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് PP ബഷീർ ഉദ്ഘാടനം ചെയ്തു .
മാറാക്കര പഞ്ചായത്ത് പ്രസിഡൻ്റ് സജിത നന്നേങ്ങാടൻ വൈസ് പ്രസിഡൻ്റ് OP കുഞ്ഞിമുഹമ്മദ്, എന്നിവർക്കാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാടാമ്പുഴ യൂണിറ്റും രണ്ടത്താണി യൂണിറ്റും സംയുക്തമായി സ്വീകരണം നൽകിയത്.മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസി: സജിത നന്നേങ്ങാടന്
വനിതാ വിംഗ് മലപ്പുറം ജില്ലാ പ്രസി: ജമീല ഇസ്സുദ്ദീനും വൈസ് പ്രസി. OP കുഞ്ഞുമുഹമ്മദിന് യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി അക്രം ചുണ്ടയിലും മൊമെന്റോകൾ നൽകി.
മാറാക്കര പഞ്ചായത്ത് പ്രസിഡൻ്റിന് KPA ജമാലുദ്ദീനും വൈസ് പ്രസിഡൻ്റിന് ഫിറോസ് പള്ളിമാലിലും ഷാൾ അണിയിച്ചു.
തുടർന്ന് KLM ഡയാലിസിസ് സെൻ്ററിലെ രോഗികൾക്ക് 2 യൂണിറ്റുകൾ റമളാനിൽ സമാഹരിച്ച രണ്ട് ലക്ഷത്തോളം രൂപ വളാഞ്ചേരി യൂണിറ്റ് പ്രസിഡൻ്റും സംസ്ഥാന കൗൺസിൽ മെമ്പറുമായ കെ മുഹമ്മദലി മാറാക്കര പഞ്ചായത്ത് പ്രസിഡൻ്റിന് കൈമാറി. രണ്ടത്താണി യൂണിറ്റ് പ്രസി: കോട്ടക്കൽ മണ്ഡം പ്രസിഡൻ്റുമായ ലൗലി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ നിമിഷ പ്രദീപ് , AP മമ്മുണ്ണി, അമ്പിളി സജി, PKM സമീർ, KP സമീർ , പ്രഭാകരൻ കാടാമ്പുഴ, തനിമ നൗഫൽ,KT ആയിഷ , എന്നിവർ സംബന്ധിച്ചു .കാടാമ്പുഴ യൂണിറ്റ് സെക്രട്ടറി KPA ജമാലുദ്ദീൻ സ്വാഗതവും രണ്ടത്താണി യൂണിറ്റ് ജനറൽ സെക്രട്ടറി ഫിറോസ് പള്ളിമാലിൽ നന്ദിയും പറഞ്ഞു.
0 Comments