കോട്ടയ്ക്കൽ. കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ കോട്ടയ്ക്കൽ മുരളിയെ പൗരാവലിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ, ടി.കബീർ, കെ.കെ. നാസർ, സനില പ്രവീൺ, ഡോ.ശശിധരൻ ക്ലാരി, കെ.ദാമോദരൻ, പി.ഗോപീകൃഷ്ണൻ,എം.പി. ഹരിദാസൻ, എ.എം. ജയദേവകൃഷ്ണൻ, കെ.പത്മനാഭൻ, ഡോ. സന്തോഷ് വള്ളിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
"നാടക വർത്തമാനം", "പാട്ടരങ്ങ്," "ഗാനമേള" എം.ടി.വാസുദേവൻ നായർ രചിച്ച് കോട്ടയ്ക്കൽ മുരളി സംവിധാനം ചെയ്ത "ഗോപുരനടയിൽ" നാടകം എന്നിവയുണ്ടായി.
0 Comments