ad

Ticker

6/recent/ticker-posts

മാറാക്കര പഞ്ചായത്തിലെ ഓപ്പൺജിംനേഷ്യം ഉദ്ഘാടനം ചെയ്തു

   
കാടാമ്പുഴ : മാറാക്കര പഞ്ചായത്തിലെ എ.സി നിരപ്പ് കുടുംബാരോഗ്യ കേന്ദ്രം കോമ്പൗണ്ടിൽ   നിർമ്മിച്ച   'ഓപ്പൺ ജിംനേഷ്യം 'പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാറാക്കര  പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ  അധ്യക്ഷത വഹിച്ചു.  , ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി കുഞ്ഞി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ ഒ.കെ. സുബൈർ,ബ്ലോക്ക് പഞ്ചായത്ത്  മെമ്പർ പി വി നാസിബുദ്ദീൻ,  പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ.പി. ജാഫർ അലി, പാമ്പലത്ത് നജ്മത്ത് ,  മെഡിക്കൽ ഓഫീസർ ഡോ സബീല ,വി.മദുസൂദനൻ , എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ, അബു ഹാജി കാലൊടി, കെ.പി സുരേന്ദ്രൻ , റഫീഖ് കല്ലിങ്ങൽ, അബൂബക്കർ തുറക്കൽ, ടി.പി കുഞ്ഞുട്ടി ഹാജി, പഞ്ചായത്ത് മെമ്പർമാരായ നെയ്യത്തൂർ കുഞ്ഞിമുഹമ്മദ്, കെ.പി അബ്ദുൽ നാസർ, കെ.പി അനീസ്, റഷീദ് പി ,ടി.പി. സജ്ന , ടി.വി റാബിയ, ഷംല ബഷീർ, സി.ഡി.എസ് പ്രസിഡന്റ് ഖദീജത്തുൽ ഖുബ്റ , ചടങ്ങിൽ പങ്കെടുത്തു. എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 12.4  ലക്ഷം രൂപ ഉപയോഗിച്ചാണ് ജിംനേഷ്യം സ്ഥാപിച്ചത്. 
 

Post a Comment

0 Comments