എ ആർ നഗർ : കഥയും പാട്ടും കളികളുമായി 'ചിരികിലുക്കം' എന്ന പേരിൽ എ ആർ നഗർ കക്കാടംപുറം ഗവ യുപി സ്കൂളിൽ നടന്ന ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായി നടന്നു.
എ ആർ നഗർ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ സി അച്ചുമ്മക്കുട്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് പി കെ അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ കെ കെ ബഷീർ, മുൻ പിടിഎ പ്രസിഡണ്ട് അരീക്കൻ ഷക്കീർ അലി, പാലത്തിങ്ങൽ ഷംസുദ്ദീൻ, പ്രധാനധ്യാപിക എ ശ്രീദേവി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പി എം ഇക്ബാൽ സീനിയർ അസിസ്റ്റൻറ് പി കെ അബ്ദുൽ നാസർ, സി എം സത്താർ, എസ് ആർ ജി കൺവീനർമാരായ റാബിയ ടീച്ചർ , സെറീന ടീച്ചർ, പി അബ്ദുൽ കരീം, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ യൂണിഫോം , പാഠപുസ്തകം വിതരണ ഉദ്ഘാടനം നടന്നു
എ ആർ നഗർ സർവീസ് സഹകരണ ബാങ്ക് പുതുതായി ചേർന്ന കുട്ടികൾക്ക് സ്പോൺസർ ചെയ്ത പഠനോപകരണങ്ങൾ ബാങ്ക് സെക്രട്ടറി വിജി മുജീബ് , കെ സി മുഹമ്മദ് കുട്ടി എന്നിവർ നൽകി. കുരുന്നുകൾക്ക് സാസ്ക് ക്ലബ് ഊക്കത്ത് സ്പോൺസർ ചെയ്ത മധുരപലഹാരവും
സി എം സത്താർ സ്പോൺസർ ചെയ്ത മിഠായികളും പായസ വിതരണവും നടന്നു.
0 Comments