കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു, എൻ എം എം എസ് എന്നിവയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് ദാനവും എംഎൽഎ ഫണ്ടിൽനിന്ന് 25000 രൂപയുടെ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുന്ന ചടങ്ങും കോട്ടക്കൽ നിയോജകമണ്ഡലം എംഎൽഎ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.
കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി ബുഷ്റ ഷെബീർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ രാജൻ എംവി അക്കാദമിക് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂളിന് തുടർച്ചയായി നൂറു ശതമാനം ലഭിക്കുന്നതിന് പ്രയത്നിച്ച വിജയഭേരി കോർഡിനേറ്റർമാരേയും സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകരേയും എസ്. എം.സി ഉപഹാരം നൽകി ആദരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ, വാർഡ് കൗൺസിലർ സനിലപ്രവീൺ,പിടിഎ പ്രസിഡണ്ട് സാജിദ് മങ്ങാട്ടിൽ, എസ്.എം.സി ചെയർമാൻ യൂസഫ് എടക്കണ്ടൻ, മുൻ പ്രധാന അധ്യാപിക സാൽബി മാത്യു, ഡെപ്യൂട്ടി എച്ച് എം ബീന പ്രജിത്, ദേവിക വിബി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ പ്രേംഭാസ് ബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇസ്ഹാഖ് എം പി നന്ദിയും പറഞ്ഞു.
0 Comments