ബക്രീദിനോടനുബന്ധിച്ച് കേരളാ ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിൽ മഞ്ചേരി കച്ചേരിപ്പടിയിലുള്ള ഐ.ജി.ബി.ടി ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ഖാദി സ്‌പെഷ്യൽ വിൽപ്പന മേള തുടങ്ങി. മഞ്ചേരി നഗരസഭാ അംഗം ശ്രീവിദ്യ എടക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. മഞ്ചേരി നഗരസഭാ അംഗം സജിത വിജയൻ ആദ്യ വിൽപ്പന നടത്തി. ഖാദി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ പി.എസ് ശിവദാസൻ, ജില്ലാ പ്രൊജക്ട് ഓഫീസർ പി. സത്യനിർമല, ഖാദി ബോർഡ് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു
0 Comments