മൂർക്കനാട് ഗ്രാമപഞ്ചായത്തിൽ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി പുഷ്പകൃഷി ചെയ്യാൻ താത്പര്യമുള്ള വനിതാ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിക്ക് ആവശ്യമായ ചെണ്ടു മല്ലി തൈകളും ട്രൈക്കോഡെർമ സമ്പുഷ്ട ജൈവ വളവും വിതരണം നടത്തി. 75 ശതമാനം സബ്സിഡി നിരക്കിൽ ഒരാൾക്ക് ചുരുങ്ങിയത് 10 സെന്റ് സ്ഥലം കൃഷി ചെയ്യാൻ ആവശ്യമായ 1000 ചെണ്ടുമല്ലി തൈകളും അഞ്ച് ചാക്ക് ട്രൈക്കോഡെർമ സമ്പുഷ്ട ജൈവ വളവുമാണ് വിതരണം ചെയ്തത്. മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുൽ മുനീർ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലക്ഷ്മി ദേവി സംസാരിച്ചു. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ ശ്രീകല, ജയശ്രീ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ കൃഷി അസിസ്റ്റന്റ് മാരായ ജിൽജി മാത്യു, സ്മിത സാമുവൽ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ മർജാന ബീഗം സ്വാഗതവും കൃഷി അസിസ്റ്റന്റ് ഷക്കീല നന്ദിയും പറഞ്ഞു.
0 Comments