ad

Ticker

6/recent/ticker-posts

തലവടി ആനപ്രമ്പാൽ തെക്ക് പഴങ്ങേരിൽ തോമസ് ഇട്ടി അന്തരിച്ചു ; സംസ്ക്കാരം തിങ്കളാഴ്‌ച

എടത്വ: തലവടി  ആനപ്രാമ്പാൽ തെക്ക് പഴങ്ങേരിൽ തോമസ് ഇട്ടി (തങ്കച്ചൻ-92) അന്തരിച്ചു. ഭൗതിക ശരീരം ജനുവരി 26 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ എത്തിച്ച് തുടർന്ന് 9 മണി മുതൽ ആനപ്രമ്പാൽ പെനിയേൽ ഐ.പി.സി. സഭാ അങ്കണത്തിൽ പൊതു ദർശനത്തിന് വച്ചതിന് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. പരേതൻ 
ഭാര്യ: നിരണം  തോട്ടടിയിൽ കുടുംബാംഗം കുഞ്ഞമ്മ തോമസ്.പെനിയേൽ ഐപിസി സഭയുടെ സെക്രട്ടറി, ട്രഷറാർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

മക്കൾ: മോളമ്മ ഡേവിഡ്, ഷേർലി ജോൺസൻ, കോശി പി. തോമസ്, ഷീല സാജൻ.

മരുമക്കൾ: തിരുമൂലപുരം വല്ല്യയത്ത് പാസ്റ്റർ ഡേവിഡ് എബ്രാഹാം ( ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്,  തിരുവല്ല ), പാസ്റ്റർ  ജോൺസൻ വർഗീസ് ( ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, കുറ്റൂര്‍ ),വാളക്കുഴി  കല്ലുപുരയ്ക്കൽ അനിത കോശി,വെണ്ണിക്കുളം കച്ചിറയ്ക്കൽ പാസ്റ്റർ സാജൻ വർഗീസ് ( ഐപിസി തൃക്കൺമംഗൽ, കൊട്ടാരക്കര ).


ആദരാഞ്ജലികൾ 

✒️⚫ഡോ. ജോൺസൺ വാലയിൽ ഇടിക്കുള

Post a Comment

0 Comments