ad

Ticker

6/recent/ticker-posts

ഇന്ത്യ കാമ്പസ്  ക്രൂസേഡ് ഫോർ ക്രൈസ്റ്റ് സംഗീത വിഭാഗമായ 'ഹാർട്ട്ബീറ്റ്സ് ' സുവർണ്ണ ജൂബിലി ആഘോഷം 18ന് മഞ്ഞാടിയിൽ  

തിരുവല്ല: ഇന്ത്യ കാമ്പസ്  ക്രൂസേഡ് ഫോർ ക്രൈസ്റ്റ് സംഗീത വിഭാഗമായ  'ഹാർട്ട്ബീറ്റ്സ് ' സുവർണ്ണ ജൂബിലി ആഘോഷം  തിരുവല്ല മഞ്ഞാടിയിൽ നടക്കും.  
 
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കൺവൻഷൻ സെന്ററിൽ ജനുവരി 18ന്  വൈകിട്ട് 5ന്  നടക്കുന്ന പൊതുസമ്മേളനം റൈറ്റ്' റവ. ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. ബിഷപ്പുമാരായ റവ. ഡോ തോമസ് ഏബ്രഹാം,  റൈറ്റ് റവ തോമസ് സാമുവേൽ, പാസ്റ്റർ രാജു   പൂവക്കാല,  ബ്രദർ ജോർജ്ജ് ചാക്കോ, റവ. ഉമ്മൻ   കെ ജേക്കബ്  എന്നിവർ പ്രസംഗിക്കും. തുടർന്ന് ഹാർട്ട്ബീറ്റ്സിന്റെ നേതൃത്വത്തിൽ സംഗീത സായാഹ്നം നടക്കുമെന്ന് സംഘാടകരായ വി.റ്റി. ജോൺസൺ, തമ്പി കുര്യൻ  എന്നിവർ അറിയിച്ചു.

സുവിശേഷവൽക്കരണത്തിനും ശിഷ്യത്വത്തിനും സംഗീതം ഉപയോഗിക്കുന്ന ഒരു ക്രിസ്ത്യൻ സംഘടനയായ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ലോകമെമ്പാടുമുള്ള 190-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 
9388277772.9449839711.

Post a Comment

0 Comments