ad

Ticker

6/recent/ticker-posts

നിരണം ബോട്ട് ക്ലബ്ബിന്റെ സമ്മാന കൂപ്പൺവർഗീസ് മാമ്മൻ എം.എൽ.എ പ്രകാശനം ചെയ്തു.



നിരണം:  ജില്ലയുടെ പ്രഥമ ചുണ്ടൻ വള്ളമായ നിരണം ചുണ്ടന്റെ 2026 ലെ പ്രവർത്തനങ്ങൾക്കാവശ്യമായ തുക കണ്ടെത്തുന്നതിനായി നിരണം ബോട്ട് ക്ലബ്ബ് പുറത്തിറക്കിയ സമ്മാന കൂപ്പൺ തിരുവല്ല എം എൽ എ വർഗീസ് മാമ്മൻ പ്രകാശനം ചെയ്തു. വള്ളസമിതി വൈസ് പ്രസിഡന്റ് രാജൻ കെ. വർഗീസ് അധ്യക്ഷത വഹിച്ചു.

 നിരണം ചുണ്ടൻ ക്യാപ്റ്റൻ കെ.ജി. ഏബ്രഹാം മുഖ്യാ പ്രഭാഷണം നടത്തി. നിരണം പഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പൻ, രാജു പുളിമ്പള്ളി, ജിബിൻ പുളിമ്പള്ളി, അജോയ് കടപ്പിലാരിൽ, അനീഷ് എം.ബി, തോമസ് വർഗീസ്, റെന്നി തോമസ്, വള്ള സമിതി സെക്രട്ടറി ബിജു തുടങ്ങി പറമ്പിൽ , റെന്നി കെടുവശ്ശേരിൽ, ബോസ് കടപ്പിലാരിൽ ജേക്കബ് ജോർജ് , റോബി തോമസ്, വർഗീസ് പി.ജി. തുടങ്ങിയവർ പ്രസംഗിച്ചു.
Uploaded Image

Post a Comment

0 Comments