കോട്ടക്കൽ: കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. തുടർന്ന് ചെങ്കുപൊട്ടി ജംഗ്ഷനിൽ റോഡ് ഉപരോധവും നടത്തി. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കെ.എം ഖലീൽ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ മൂന്നുതവണയാണ് പെട്രോൾ-ഡീസൽ വില വർധിപ്പിച്ചതെന്ന് നേതാക്കൾ ആരോപിച്ചു. നിരന്തരം ഉണ്ടാകുന്ന ഇന്ധനവില വർധനവ് സാധാരണ ജനങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതായും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും യാത്രാചെലവുകൾ കൂടുന്നതിനും ഇത് കാരണമാകുന്നതായും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരേണ്ട സമയമാണിതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
മുസ്ലിം യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡന്റ് കെ.വി. സലാം, ജനറൽ സെക്രട്ടറി മബ്‌റൂഖ് കറുത്തേടത്ത്, മുസ്ലിം ലീഗ് മുൻസിപ്പൽ വൈസ് പ്രസിഡന്റ് കാലൊടി മൂസ ഹാജി, യൂത്ത് ലീഗ് മുൻസിപ്പൽ ട്രഷറർ ഷബീര്‍ എ.ടി, യൂത്ത് ലീഗ് മുൻസിപ്പൽ ഭാരവാഹികളായ സജീർ കാലടി, നിയാസ് പാറോളി, മുഹ്സിൻ കെ, അഡ്വ. മുഹമ്മദ് ഷിബിലി, അൻവർ സാദത്ത്, റഫീഖ്, ജാബിർ പാറമ്മൽ, കെ.എം. സുബൈർ, ഫാസിൽ യു, ഉബൈദ് പി, കെ.എം റഷീദ്, അലി മേലേതിൽ, അഹമ്മദ് മണ്ടായപ്പുറം, കെ വി ശരീഫ്, അമീർ പരവക്കൽ, ഷംനാദ് എൻ, മുഹമ്മദ് റമീസ് യു തുടങ്ങിയവർ നേതൃത്വം നൽകി.

0 Comments