മലപ്പുറം : കോട്ടക്കൽ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ജില്ലാ സാമൂഹ്യ നീതി വകുപ്പ് നടത്തിയ ബോധവത്കരണ ദിനാചരണ പരിപാടികൾക്ക് കോട്ടക്കൽ ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി. നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ബെൻസീറ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ പി പി ഉമ്മർ, കൗൺസിലർമാരായ കെ.പി.എ റാഷിദ്, ടി എസ് ജയപ്രിയൻ, സി മുഹമ്മദാലി,സി മൊയ്തീൻകുട്ടി, വി വി സതീദേവി, ബി രാജീവ്, ഐസിഡിഎസ് സൂപ്പർവൈസർ ടി വി മുംതാസ്, കെ സി അബൂബക്കർ എം എസ് ശിവരാമൻ,ത്രിക്കുളം കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. ഫ്ലാഷ് മോബ് അവതരിപ്പിച്ചു
0 Comments