ad

Ticker

6/recent/ticker-posts

ബീഹാർ വരെ പിന്തുടർന്ന് വേട്ട: Mission Mia/Mia വിജയകരം, മോഷണക്കേസ് പ്രതി കസ്റ്റഡിയിൽ”

കോട്ടക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രശസ്ത റസ്റ്റോറന്റിൽ നടന്ന മോഷണക്കേസിലെ പ്രതി 22 കാരനായ ബീഹാർ സ്വേദേശി ഷാഹിൽ മുഹമ്മദ് നെ കേരളത്തിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്റർ അകലെ ബീഹാറിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് കോട്ടക്കൽ പൊലീസ് ശ്രദ്ധേയമായ അന്വേഷണ വിജയം കൈവരിച്ചു.

കോട്ടക്കൽ ഇൻസ്‌പെക്ടർ ദീപകുമാറിന്റെ നിർദേശപ്രകാരം, SI റിഷാദലി നെച്ചിക്കാടന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം SCPO മുഹമ്മദ് റാഫി, അനീഷ് TS, CPO അനൂപ്, എന്നിവരുടെ സഹായത്തോടെ നടത്തിയ പഴുതടച്ച, സാങ്കേതിക പിന്തുണയുള്ള അന്വേഷണത്തിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്.

ഡിസംബർ 26 ആം തിയ്യതി പുലർച്ചെ restaurant ന്റെ ഗ്ലാസ്‌ തകർത്തു അകത്തു കേറി,റസ്റ്റോറന്റിൽ നിന്നും 2 മൊബൈൽ ഫോണുകൾ, 2 ടാബ്ലറ്റുകൾ, 86,000 രൂപ എന്നിവ മോഷ്ടിച്ചതിന് പുറമേ, റസ്റ്റോറന്റിലെ തന്നെ ബൈക്ക് കവർന്ന പ്രതി, അതിൽ റെയിൽവേ സ്റ്റേഷനിലേക്ക് രക്ഷപ്പെട്ടു, ബൈക്ക് അവിടെ ഉപേക്ഷിച്ച ശേഷം ട്രെയിൻ മാർഗം ബീഹാറിലേക്ക് കടന്നുകളയുകയായിരുന്നു.

26-12-2025 ന് റിപ്പോർട്ട് ചെയ്ത കേസിൽ, മോഷണം നടന്ന ഉടൻ തന്നെ മലപ്പുറം ജില്ലാ പൊലീസ് മേധാവി R. വിശ്വനാഥിന്റെ നിർദേശപ്രകാരം,മലപ്പുറം DySP ബിജുവിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അന്വേഷണത്തിന്റെ ഏകോപന ചുമതല കോട്ടക്കൽ ഇൻസ്‌പെക്ടർ ദീപകുമാറിനും, ടീം ലീഡറായി SI റിഷാദലി നെച്ചിക്കാടനും ആയിരുന്നു.

മോഷണത്തിനു ശേഷം പ്രതി സ്വന്തം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഉപേക്ഷിച്ചെങ്കിലും,
സാങ്കേതിക അന്വേഷണങ്ങൾ,
യാത്രാ വിവരങ്ങളുടെ സൂക്ഷ്മ പരിശോധന,
വിവിധ സംസ്ഥാന പൊലീസ് യൂണിറ്റുകളുമായുള്ള ശക്തമായ ഏകോപനം
എന്നിവയുടെ അടിസ്ഥാനത്തിൽ, 3000 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വെറും 5 ദിവസം കൊണ്ട് കണ്ടെത്താനും, നഷ്ടപ്പെട്ട മുഴുവൻ മുതലുകളും വീണ്ടെടുക്കാനും അന്വേഷണ സംഘത്തിന് സാധിച്ചു.

SI റിഷാദലി നെച്ചിക്കടന്റെ നേതൃത്വത്തിലുള്ള കോട്ടക്കൽ പൊലീസ് സ്‌ക്വാഡ്, ബീഹാറിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്നു കേരളത്തിൽ എത്തിച്ചു ബന്ധപ്പെട്ട കോടതി മുൻപാകെ ഹാജരാക്കി പ്രതിയെ Remand ചെയ്തു.

സംസ്ഥാന അതിർത്തികൾ കടന്ന് ഒളിവിൽ പോകുന്ന പ്രതികളെയും കണ്ടെത്താൻ കേരള പൊലീസിന് കഴിയുമെന്നതിന്റെ ശക്തമായ ഉദാഹരണമാണ് ഈ കേസ്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.

Post a Comment

0 Comments