എടത്വ: തലവടി ചുണ്ടൻ വള്ളം ഡോക്ക് നിർമ്മാണത്തിനായി ഫണ്ട് സമാഹരിക്കുന്നതിന് ലക്ഷ്യമിട്ട് തലവടി ടൗൺ ബോട്ട് ക്ലബിന്റെയും തലവടി ചുണ്ടൻ വള്ളം സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ച് നടത്തും.ജൂൺ 13 ന് നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ ആദ്യ കൂപ്പൺ തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍ (ടോഫാ) അംഗം പനപറമ്പിൽ മനുകുമാറിന് (മാലദ്വീപ്) വൈസ് പ്രസിഡന്റ് ജോജി ജെ വൈലപ്പള്ളി നല്കി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ജോമോൻ ചക്കാലയിൽ അധ്യക്ഷത വഹിച്ചു.ജോ. സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, കൺവീനർമാരായ വിൻസൺ പൊയ്യാലുമാലിൽ, ബിനോയി മംഗലതാടിൽ എന്നിവർ പ്രസംഗിച്ചു.
തലവടി പഞ്ചായത്തിലെ 13 സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 300 വിദ്യാർത്ഥികൾക്ക് ടോഫായുടെ നേതൃത്വത്തില്‍ സൗജന്യമായി നോട്ട് ബുക്കുകൾ നാളെ ( ജൂൺ 1 ന് ) വിതരണം ചെയ്യും.കുട്ടനാട് എംഎൽഎ റെജി ചെറിയാൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. പ്രസിഡന്റ് റിക്സൺ എടത്തിൽ അദ്ധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി അരുൺ പുന്നശ്ശേരിൽ,ട്രഷറാർ ഷിക്കു കുര്യൻ, ടോഫാ പ്രസിഡന്റ് സതീഷ് തെന്നിശ്ശേരിൽ, സെക്രട്ടറി ടിനു തോമസ് ,ട്രഷറാർ അശ്വിൻ ജേക്കബ് വർഗ്ഗീസ് എന്നിവർ അറിയിച്ചു.
തുടർച്ചയായി രണ്ടാം തവണയാണ് ടോഫായുടെ നേതൃത്വത്തിൽ തലവടി പഞ്ചായത്തിലെ സ്കൂളുകളിൽ സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്യുന്നത്.

0 Comments