പുത്തനത്താണി : പൂളമംഗലം സൈനുദ്ധീൻ മെമ്മോറിയൽ ഹൈസ്‌കൂൾ 2002 ബാച്ച് പുനഃ സമാഗമം 'ബാഷ് '23 ' എന്ന പരിപാടിയുടെ പ്രഖ്യാപനവും ആദ്യ പോസ്റ്റർ പ്രകാശനവും കേരള മ്യൂസിയം ,തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവർ കോവിൽ നിർവഹിച്ചു .
ജൂലൈ 22 നു പുത്തനത്താണിയിൽ നടക്കുന്ന പരിപാടി രാവിലെ 11 മണിക്ക് തുടങ്ങി വൈകീട്ട് 5 മണിക്ക് സമാപിക്കും . പ്രസ്തുത പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്കായി വീഡിയോ മേക്കിങ് ,മാപ്പിളപ്പാട്ട് , ലളിതഗാന മത്സരങ്ങൾ , സ്‌കൂളിലെ അധ്യാപകരെ കുറിച്ചു വിവരിക്കുന്ന പ്രത്യേക പരിപാടി ,'തണൽ മരത്തിനു താഴെ അൽപനേരം ' എന്ന ശീർഷകത്തിൽ അമ്മമാർക്കായുള്ള പ്രത്യേക പരിപാടി, ഗുരു സന്നിധിയിൽ , നാളേക്കായി ഒരു തണൽ വൃക്ഷം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് കൂടാതെ സാമൂഹ്യ സേവന , സാമ്പത്തിക സഹായ പദ്ധതികളും നടപ്പിൽ വരുത്തുമെന്ന് പ്ലാനിങ് ടീം അംഗങ്ങളായ കെ പി അലി അക്ബർ , സുമയ്യ എം , കെ വി ശിവദാസ് , ഷഫീഖ കെ പി എന്നിവർ അറിയിച്ചു .പ്രഖ്യാപന ചടങ്ങിൽ സമദ് സൽസാർ ,റിഹാന കെ പി , സുചിത രമേശ് ,പ്രവിത വിപിൻ , ടി ഹനീഫ എന്നിവർ സംബന്ധിച്ചു .
0 Comments