ad

Ticker

6/recent/ticker-posts

സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ ബോധവത്കരണ പരിപാടികൾക്ക് തുടക്കം


കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ ആഭിമുഖ്യത്തിലുള്ള ദ്വിദിന ബോധവത്കരണ പരിപാടികൾക്കും പ്രദർശനത്തിനും കൊണ്ടോട്ടിയിൽ തുടക്കമായി. ഐ.സി.ഡി.എസ് കൊണ്ടോട്ടി പ്രൊജക്ടുമായി സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമി ഹാളിൽ സംഘടിപ്പിച്ച പരിപാടി കൊണ്ടോട്ടി നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് മടാൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷബീബ ഫിർദൗസ് അധ്യക്ഷത വഹിച്ചു.
വിവിധ സർക്കാർ പദ്ധതികളെ കുറിച്ചുള്ള ശിൽപ്പശാലകൾ, ക്ലാസുകൾ, കലാപരിപാടികൾ, മത്സരങ്ങൾ തുടങ്ങിയവ ബോധവത്കരണ പരിപാടിയുടെ ഭാഗമായി നടത്തി. സർക്കാർ പദ്ധതികളെ കുറിച്ചും കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുമുള്ള രണ്ടു പ്രദർശനങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും. പരിപാടികൾ ശനിയാഴ്ച സമാപിക്കും. 
സർക്കാർ ഇൻഷൂറൻസ് പദ്ധതികളുടെ ഫോം വിതരണം ജില്ലാ ലീഡ് ബാങ്ക് മാനേജർ എം.എ ടൈറ്റസ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫിസർ എം. സ്മിതി, കൊണ്ടോട്ടി സി.ഡി.പി.ഒ റജീന, ജില്ലാ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. എം.പി ശ്രീപ്രിയ, സാമ്പത്തിക സാക്ഷരതാ കൗൺസിലർ സയ്ദ് ഫസൽ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഉദ്യോഗസ്ഥൻ എം. സുരേഷ്‌കുമാർ, ഐ.സി.ഡി.എസ് സൂപർവൈസർ ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments