ad

Ticker

6/recent/ticker-posts

തൊഴിൽതീരം’: കൂടിയാലോചനാ യോഗം ചേർന്നു


തീരദേശമേഖലയിലെ ഉന്നതവിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാനായി നടപ്പാക്കുന്ന 'തൊഴിൽതീരം' പദ്ധതി പൊന്നാനിയിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടിയാലോചനാ യോഗം ചേര്‍ന്നു. പി. നന്ദകുമാർ എം എൽ.എയുടെ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി സംസ്ഥാന ഫിഷറീസ് വകുപ്പും നോളജ് ഇക്കോണമി മിഷനും സംയുക്തമായാണ് തീരദേശ മണ്ഡലങ്ങളിൽ പദ്ധതി നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് വിവിധ പരിശീലനങ്ങൾ നൽകി പ്രത്യേക നൈപുണ്യവും തൊഴിൽപരിചയവും ഉറപ്പാക്കും. തുടർന്ന് ജില്ലാതല തൊഴിൽമേളകൾ സംഘടിപ്പിച്ച് തൊഴിൽ ഒരുക്കിനൽകുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.  പദ്ധതിയുടെ ഭാഗമായി പ്രാദേശിക തലത്തിൽ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കും.
 പൊന്നാനി നഗരസഭാ ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിനീഷ മുസ്തഫ, കല്ലാട്ടേൽ ഷംസു, നഗരസഭാ കൗൺസിലർമാർ, റീജിണൽ പ്രോഗ്രാം കോർഡിനേറ്റർ സുമി, ഡി.പി.എം നൗഫൽ, മത്സ്യ ബന്ധന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments