ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് തുടർ വിദ്യാഭ്യാസം നൽകുന്ന 'സമന്വയ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം അധ്യക്ഷത വഹിച്ചു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിനുള്ള തുല്യതാ രജിസ്‌ട്രേഷൻ ഫോറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധികൾക്ക് കൈമാറി. യോഗ്യതക്കനുസരിച്ച് നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകൾക്ക് രജിസ്‌ട്രേഷൻ സമയ ബന്ധിതമായി നടത്തി പ്രത്യേകം ക്ലാസുകൾ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.പി ഉണ്ണി കൃഷ്ണൻ, എ. യാസ്മിൻ, എ.പി സബാഹ്, ഫൈസൽ എടശ്ശേരി, സംസ്ഥാന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം നേഹ സി. മേനോൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, അസി. കോർഡിനേറ്റർ മുഹമ്മദ് കട്ടുപാറ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ. സലീമുദ്ധീൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ്, മഹിളാ സമഖ്യ കോർഡിനേറ്റർ പി.റജീന, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ സി. അബ്ദുൽ റഷീദ്, അസി. കോർഡിനേറ്റർ എം.മുഹമ്മദ് ബഷീർ, കെ. മൊയ്തീൻ കുട്ടി, ട്രാൻസ്ജൻഡർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
0 Comments