ad

Ticker

6/recent/ticker-posts

കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി. വേണുവിന് ജന്മനാടിൻ്റെ സ്വീകരണം സെപ്റ്റംബർ 3ന്സ്വാഗത സംഘം രൂപികരിച്ചു.

എടത്വ:കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി. വേണുവിന് ജന്മനാടിൻ്റെ സ്വീകരണം  സെപ്റ്റംബർ 3 രാവിലെ 10.30ന് നടക്കും.തലവെടി തിരുപനയനൂർ കാവ് ദേവി ക്ഷേത്ര ദർശനം നടത്തുന്ന  ഡോ.വി.വേണുവിന്  വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ജന്മനാട്ടിൽ സ്വീകരണം നല്കുന്നത്. തിരുപനയന്നൂർ കാവ് ക്ഷേത്രം ജംഗ്ഷനിൽ നിന്നും വാദ്യാഘോഷങ്ങളുടെയും വഞ്ചിപ്പാട്ടിൻ്റെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് സ്വീകരിക്കും. തുടർന്ന് കുടുംബക്ഷേത്രമായ തലവെടി തിരുപനയന്നൂർ കാവ് ക്ഷേത്രം ദർശനം നടത്തും.   രാവിലെ 10.30ന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് തോമസ് കെ.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന മുഖ്യ സന്ദേശം നല്കും.തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ അധ്യക്ഷത വഹിക്കും. 

ഇതിന് മുന്നോടിയായി നടന്ന സ്വാഗത സംഘം രൂപികരണ യോഗം ബ്രഹ്മശ്രീ  നീലകണ്ഠരര് ആനന്ദ് പട്ടമന ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള  അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ് മുഖ്യ സന്ദേശം നല്കി. ഭരതൻ പട്ടരുമഠം (ചെയർമാൻ), ഡോ.ജോൺസൺ വി.ഇടിക്കുള (ജനറൽ കൺവീനർ) ,  അജികുമാർ കലവറശ്ശേരിൽ (കൺവീനർ) എന്നിവരടങ്ങിയ 21 അംഗ സ്വാഗത സംഘം രൂപികരിച്ചു.
ചടങ്ങിൽ അരുൺ പുന്നശ്ശേരിൽ, പിയൂഷ് പ്രസന്നൻ, കെ.എൻ സുരേഷ് കുമാർ, കേശവ കുമാർ, എൻ രാധാകൃഷ്ണൻ, കെ.കെ രാജു, ആർ മോഹന്നൻ, ടി.എം സുനിൽകുമാർ, വിമല പ്രസന്നൻ, പ്രഭ രഘുനാഥ്, മനോഹരൻ വെറ്റിലകണ്ടം, ഭരദ്വാജ് ആനന്ദ് പട്ടമന, എ.ജി. രഘുകുമാർ, മനോജ് മണക്കളം, ബി .അശോക് കുമാർ , ഗിരിജ പട്ടമന എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments