ad

Ticker

6/recent/ticker-posts

എടയൂർ ഒടുങ്ങാട്ടുകുളത്തിന് സമീപം സംരക്ഷണഭിത്തിക്ക് 48 ലക്ഷം രൂപയുടെ ഭരണാനുമതി

എടയൂർ പഞ്ചായത്തിലെ ഒടുങ്ങാട്ടുകുളത്തിന് സമീപം സംരക്ഷണ ഭിത്തി നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിൽ നിന്നും 48 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പൂക്കാട്ടിരി - എടയൂർ റോഡിൽ ഒടുങ്ങാട്ടുകുളത്തിന്  സമീപമുള്ള സംരക്ഷണ ഭിത്തി തകർന്നതിനെ തുടർന്നാണ് പുനർനിർമിക്കാൻ സർക്കാർ തുക അനുവദിച്ചത്. ഒടുങ്ങാട്ടുകുളത്തിന്റെ സമീപത്തുള്ള സംരക്ഷണ പാർശ്വ ഭിത്തി 54 മീറ്റർ നീളത്തിലും അഞ്ച് മീറ്ററിലധികം ഉയരത്തിലുമാണ് പുനർനിർമ്മിക്കുക. ടെണ്ടർ നടപടികൾ വേഗത്തിലാക്കി  പ്രവൃത്തി പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

Post a Comment

0 Comments