ബിൽബി മാത്യൂ - പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള - ജനറൽ സെക്രട്ടറി ജോർജ്ജ്ക്കുട്ടി തോമസ്-ട്രഷറാർ എടത്വ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിൻ്റെ നേതൃത്വത്തിൽ കഫേ എയിറ്റ് ഹോട്ടലിൽ ഓറിയൻ്റേഷൻ ക്ലാസ് നടന്നു.തലവടി ലയൺസ് ക്ലബ് പ്രസിഡൻ്റ് തോമസ് തോമസ് കളങ്ങര അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി മാർട്ടിൻ ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. ഗ്ലോബൽ ലീഡർഷിപ്പ് ടീം കോർഡിനേറ്റർ സജി ഏബ്രഹാം സാമുവേൽ ഓറിയൻ്റേഷന് നേതൃത്വം നല്കി. ഗ്ലോബൽ എക്സ്റ്റൻഷൻ ടീം കോർഡിനേറ്റർ എം.ജി. വേണുഗോപാൽ,തലവടി ലയൺസ് ക്ലബ് ജനറൽ സെക്രട്ടറി ജയകുമാർ, ട്രഷറാർ സി.ഐ സന്തോഷ് കുമാർ, അഡ്മിനിസ്ട്രേറ്റർ സജുകുമാർ, ബിൽബി മാത്യൂ കണ്ടത്തിൽ, ഡോ.ജോൺസൺ വി. ഇടിക്കുള, ജോർജ്ജ്ക്കുട്ടി തോമസ് ,പി.ഡി രമേശ് കുമാർ, ഭരതൻ പട്ടരുമഠം ,മോഡി കന്നയിൽ, സിനു രാധേയം ,ബിനോയി ജോസഫ് കളത്തൂർ, കെ. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ഭാരവാഹികളായി ബിൽബി മാത്യൂ കണ്ടത്തിൽ - പ്രസിഡൻ്റ്, ഡോ.ജോൺസൺ വി. ഇടിക്കുള - ജനറൽ സെക്രട്ടറി, ജോർജ്ജ്ക്കുട്ടി തോമസ് -ട്രഷറാർ,ബിനോയി ജോസഫ് കളത്തൂർ - അഡ്മിനിസ്ട്രേറ്റർ എന്നിവരെ തെരെഞ്ഞെടുത്തു.
0 Comments