പൊന്നാനി നഗരസഭയുടെയും മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേള 'നാഞ്ചിൽ 2' ഒക്ടോബർ 26 മുതൽ 30 വരെ പൊന്നാനി നിളയോര പാതയിൽ സംഘടിപ്പിക്കും. പരിപാടിയിൽ അമ്പതോളം കാർഷിക പ്രദർശന വിപണന സ്റ്റാളുകൾ ഉൾപ്പെടെ കുടുംബശ്രീ സംരംഭകരുടെ സ്റ്റാളുകൾ, വിവിധ വിഷയങ്ങളിൽ കാർഷിക സെമിനാറുകൾ, സ്പാം പദ്ധതി മെഷീനറികളുടെ പ്രദർശനം,കുടുംബശ്രീ ഭക്ഷ്യമേള തുടങ്ങിയവയും സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി പൊന്നാനി നഗരസഭയിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത് പദ്ധതി വിശദീകരിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ടി.മുഹമ്മദ് ബഷീർ, ഒ.ഒ ഷംസു, നഗരസഭ കൗൺസിലർമാർ, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ ധന്യ, ആയിഷാബി, കൃഷി ഓഫീസർ സലീം, വെറ്ററിനറി ഡോക്ടർ വിനീത്, സെക്രട്ടറി മോഹൻ, വിവിധ പഞ്ചായത്തുകളിലെ സി ഡി.എസ് ചെയർപേഴ്‌സൺമാർ, ബ്ലോക്ക് കോഡിനേറ്റർമാർ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments