ad

Ticker

6/recent/ticker-posts

എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു.

എടത്വ: ഗാന്ധിജയന്തി ദിനത്തിൽ എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ എടത്വ ജംഗ്ഷനിൽ ഉള്ള ഗാന്ധി പ്രതിമയിൽ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം ഹാരമണിയിക്കുകയും സംഘടന ഭാരവാഹികൾ പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം രക്ഷാധികാരി അഡ്വ.പി.കെ സദാനന്ദൻ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിച്ചു. രക്ഷാധികാരിമാരായ ജോജി കരിക്കംപള്ളി, കുഞ്ഞുമോൻ പട്ടത്താനം , സീനിയർ വൈസ് പ്രസിഡൻ്റ് ജോർജ് തോമസ് കളപ്പുര , വൈസ് പ്രസിഡൻ്റ്മാരായ അഡ്വ. ഐസക്ക് രാജു, പി.ഡി.രമേശ് കുമാർ ,ഷാജി തോട്ടുകടവിൽ, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുള , ട്രഷറാർ ഗോപകുമാർ തട്ടങ്ങാട്ട്, ഐസക്ക് എഡ്വേർഡ് , അജി കോശി, ടോമിച്ചൻ കളങ്ങര, ടി.ടി. ജോർജ്ജ്ക്കുട്ടി, ഷാജി മാധവൻ ,ഗ്രിഗറി ജോസഫ് പരുത്തിപള്ളി, പി.വി.ചാക്കോ എന്നിവർ പ്രസംഗിച്ചു.ഹരിത വിപ്ലവത്തിൻ്റെ പിതാവ് കുട്ടനാട്ടിലെ ഡോ. എംഎസ് സ്വാമിനാഥൻ്റെ നിര്യാണത്തിൽ എടത്വ വികസന സമിതി അനുശോചനം രേഖപെടുത്തി.

Post a Comment

0 Comments