ad

Ticker

6/recent/ticker-posts

മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച് ; മാറാക്കര പഞ്ചായത്തിൽ ചുമരെഴുത്ത് പ്രചാരണത്തിന് തുടക്കമായി

കാടാമ്പുഴ: വിദ്വേഷത്തിനെതിരെ , ദുർഭരണത്തിനെതിരെ എന്ന പ്രമേയവുമായി ഡിസംബർ 1 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ വഴിക്കടവ് മുതൽ പൊന്നാനി വരെ നടക്കുന്ന യൂത്ത് മാർച്ചിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള ചുമരെഴുത്തിന് മാറാക്കര പഞ്ചായത്തിൽ തുടക്കമായി. എ.സി നിരപ്പിൽ മാറാക്കര ഗ്രാമപഞ്ചായത്ത് വൈപ്രസിഡന്റും യൂത്ത് മാർച്ച് പഞ്ചായത്ത് തല സംഘാടക സമിതി ട്രഷററുമായ ഒ.പി. കുഞ്ഞി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.കുഞ്ഞുട്ടി ഹാജി, പബ്ലിസിറ്റി കമ്മിറ്റി ചെയർമൻ മൂർക്കത്ത് അഹമ്മദ് മാസ്റ്റർ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫർ അലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തടത്തിൽ , പഞ്ചായത്ത് മെമ്പർ കുട്ടൻ,പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഫഹദ് കരേക്കാട്, യൂത്ത് ലീഗ് വാർഡ് പ്രസിഡന്റ് ഷഫീഖ് കണക്കയിൽ , വി.ടി ഹബീബ് തങ്ങൾ, ആർട്ടിസ്റ്റ് മസൂദ് പത്തായക്കല്ല് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments