രണ്ടത്താണി : രണ്ടത്താണി ജാമിഅഃ നുസ്റത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അന്തർദേശീയ ഖുർആൻ ഗവേഷണ കേന്ദ്രമായ ഇഖ്റ(ഇന്റർനാഷണൽ ഖുർആൻ റിസേർച്ച് അക്കാദമി) സംഘടിപ്പിക്കുന്ന *ഇഖ്റ: ദി ഗ്ലോബൽ ഖുർആൻ ഗാല* യുടെ ഔദ്യോഗിക ലോഗോ പ്രകാശനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. കലുഷമായ സമാകാലിക സമസ്യകൾക്ക് പരിഹാരമാണ് വിശുദ്ധ ഖുർആന്റെ നിർദ്ദേശങ്ങളെന്നും ഖുർആൻ സന്ദേശങ്ങൾ ജനകീയമാക്കുന്ന ഇത്തരം പരിപാടികൾ നാടിന്റെ സൗഹൃദാന്തരീക്ഷം നിലനിർത്താൻ അനിവാര്യമാണന്നും കാന്തപുരം അഭിപ്രായപ്പെട്ടു. കാരന്തൂർ മർകസിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ സി കെ എം ദാരിമി മാരായമംഗലം, ഡോ.ഫൈസൽ അഹ്സനി, ഡോ. ഹംസ അഞ്ചുമുക്കിൽ, ശംസുദ്ധീൻ സഖാഫി നീരോൽപ്പാലം,ശരീഫ് ബാഖവി,അബ്ദുൽ വാഹിദ് അഹ്സനി എം.സി മുഹമ്മദ് ഹാജി, സമദ് ഹാജി ചിന്നം പടി സംബന്ധിച്ചു.
0 Comments