പൊന്നാനി ഹാർബറിലെ പുനർഗേഹം ഭവന സമുച്ചയത്തിലെ ഖര-ദ്രവ്യ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്രധാന ടാങ്ക്, കൺട്രോൾ റൂം, കളക്ഷൻ ടാങ്കുകൾ ഉൾപ്പെടെ പദ്ധതിയുടെ 75 ശതമാനത്തോളം നിർമാണം പൂർത്തിയായി. ടാങ്കിലേക്കുള്ള പൈപ്പ് ലൈൻ പ്രവൃത്തികളാണ് നിലവിൽ പൂർത്തീകരിക്കാനുള്ളത്. 1.57 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി ഒരുങ്ങുന്നത്. ഫ്‌ലാറ്റിലെ ടാങ്കുകളിലെ ഖര-ദ്രവ്യ മലിനജലം വിവിധ ഘട്ടങ്ങളിലൂടെ പ്രത്യേക ടാങ്കിലേക്ക് മാറ്റി ശുദ്ധീകരിച്ച് പുനരുപയോഗിക്കാവുന്ന തരത്തിലാണ് നിർമാണം. എം.ബി.ബി.ആർ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശുദ്ധീകരണ പ്രവൃത്തികൾ നടത്തുക. ഒരു ദിവസം ഒരു ലക്ഷം ലിറ്റർ മലിന ജലം ഇതുവഴി ശുചീകരിക്കാൻ സാധിക്കും. ശുദ്ധീകരിച്ച വെള്ളം ഗാർഡനുകളിലും ഫ്‌ലഷുകളിലും ഉപയോഗിക്കാൻ കഴിയും. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഇതോടെ പുനർഗേഹം ഭവന സമുച്ചയത്തിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് ഇതോടെ പരിഹാരമാകും.
0 Comments