ad

Ticker

6/recent/ticker-posts

കലോത്സവങ്ങളെ കളറാക്കിയ 20 വർഷങ്ങൾ

കോട്ടക്കൽ : പ്രവർത്തന മേഖലയിൽ ഇരുപത് വർഷം പൂർത്തിയാക്കുന്ന സന്തോഷത്തിലാണ് മലപ്പുറത്തിന്റെ സ്വന്തം റാഫി സൗണ്ട്സ്. പിന്നിട്ട വഴികളിൽ ഒട്ടുമിക്ക കലോത്സവങ്ങളും സംസ്കാരിക പരിപാടികളും വർണാഭമാക്കിയതിന്റെ നിറഞ്ഞ പുഞ്ചിരിയുണ്ട് മലപ്പുറം വളാഞ്ചേരി സ്വദേശി ജാഫറിന്റെ മുഖത്ത്. കോട്ടക്കൽ വച്ച് നടക്കുന്ന കേരള ആരോഗ്യ- ശാസ്ത്ര സർവകലാശാലാ കലോത്സവത്തിന്റെ ലൈറ്റ്സ് ആൻഡ് സൗണ്ട്സ് ഒരുക്കിയിരിക്കുന്നത് റാഫി സൗണ്ട്സ് ആണ്. ക്യാമ്പസ്സിന്റെ വിവിധ വശങ്ങളിലായി പല നിറങ്ങളിലു ള്ള ലൈറ്റുകളും എൽ. ഇ. ഡി ഫോട്ടോ കോർണറുകളും മുൻവശത്തൊരുക്കിയ ഓപ്പൺ സ്റ്റേജും കാണികളിൽ വിസ്മയമുളവാക്കുന്നവയാണ്.
നവംബർ 13 ന് നടന്ന നാടക വേദിയിൽ ഇവർ ഒരുക്കിയത് മികച്ച നിലവാരത്തിലുള്ള സൗണ്ട് ആൻഡ് ലൈറ്റ് ആയിരുന്നു. ഫല പ്രഖ്യാപന സമയത്ത് ജഡ്ജസ് തന്നെ ഇതിനെ അഭിനന്ദിച്ചത് അഭിമാനർഹമാണ്. നാടകങ്ങൾ, തന്ത്രി വാദ്യങ്ങൾ, സ്കിറ്റ്, പാട്ടുകൾ അങ്ങനെ നിരവധിയായ മത്സരങ്ങൾക്കെല്ലാം സൗണ്ട് അത്രയും പ്രധാനമാണ്. വേദികളേതായാലും ബാബുക്കയുടെ സൗണ്ട് ആൻഡ് ലൈറ്റിന്റെ മികവ്, ഉറപ്പാണ്. 2002 ലെ സി-സോൺ കലോത്സവം മുതലുള്ള പത്ത് സി- സോൺ കലോത്സവങ്ങളാണ് മികച്ച രീതിയിൽ ഈ സംഘം ഏറ്റെടുത്ത് നടത്തിയിട്ടുള്ളത്. തൃശ്ശൂർ സ്കൂൾ ജില്ലാ കലോത്സവത്തിന് ലൈറ്റ്സ് ആൻഡ് സൗണ്ട്സ് ഒരുക്കിയത് റാഫി സൗണ്ട്സിന്റെ യാത്രയിലുടനീളമുള്ള നല്ലൊരു മുതൽ കൂട്ടാണ്. ഇത്‌ വരെ കടന്ന് ചെന്ന ക്യാമ്പസുകളിലെല്ലാം ആരാവമൊരുക്കാൻ കൂടെയുള്ളവർക്ക് പുറമെ ബാബുക്കയെന്ന് വിളിച്ച് വിദ്യാർത്ഥികളും ഒപ്പമുണ്ടായിട്ടുണ്ട്.

Post a Comment

0 Comments