കോട്ടക്കൽ: 2023 ഡിസംബർ 4 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ കോട്ടക്കൽ ഗവൺമെൻറ് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, പി.കെ. എം. എച്ച്.എസ്.എസ് എടരിക്കോട് എന്നിവിടങ്ങളിൽ വച്ച് നടക്കുന്ന 34-മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീ. രമേഷ് കുമാറിന് നൽകിക്കൊണ്ട് മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. നസീബ അസീസ് പ്രകാശനം ചെയ്തു. ചടങ്ങിൽ തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. എ.പി നസീമ മുഖ്യ അതിഥിയായിരുന്നു. കോട്ടക്കൽ മുൻസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റിയുടെ ചെയർമാനുമായ ശ്രീ. ടി. പി. അബ്ദു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.കെ. എം. ഷാഫി, ഫൈസൽ എടശ്ശേരി, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എം. ജാഫർ, പി കെ അബ്ദുൽ ജബ്ബാർ, നജുമുദ്ധീൻ, സാഹിർ. സി ,ഫത്താഹ്, സിദ്ദീഖ് മൂന്നിയൂർ, അലി അഷ്കർ,നൗഫൽ എ ഖാദർ, ജംഷീർ ബാബു, ഡോ. പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു. സമഗ്ര ശിക്ഷ കേരളയുടെ കീഴിലുള്ള നിലമ്പൂർ ബി.ആർ.സി യിലെ ചിത്രകലാ അധ്യാപകനായ ശ്രീ സുനിൽകുമാർ കെ. എന്ന വ്യക്തിയാണ് ലോഗോ തയ്യാറാക്കിയത്.
0 Comments