ad

Ticker

6/recent/ticker-posts

റെഡ് സ്റ്റാർ മാറാക്കര നടത്തിവരുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ആറാം സീസൺ കാടാമ്പുഴ എസി നിരപ്പ് സ്റ്റേഡിയത്തിൽ ആരംഭിച്ചു.

റെഡ് സ്റ്റാർ മാറാക്കര നടത്തിവരുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ആറാം സീസൺ എസി നിരപ്പ് ശ്രീ പുന്നപ്പുറത്ത് മാധവൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ഫുട്ബോൾ ടൂർണമെന്റിന്റെ കിക്കോഫ് കേരള ഫുട്ബോൾ താരം ശ്രീ കല്ലൻ റഹീം നിർവഹിച്ചു. കേരള ഭിന്നശേഷി ഫുട്ബോൾ താരം ശ്രീ മുഹമ്മദ് അജ്നാസ് ചടങ്ങിൽ സന്നിഹിതനായി. റെഡ് സ്റ്റാർ മാറാക്കര എട്ടുവർഷമായി പ്രവർത്തനം നടത്തിവരികയാണ്. അനാഥർക്കും കിടപ്പുരോഗികൾക്കും അഗതികൾക്കും ഏറെ സഹായകരമാകുന്ന പ്രവർത്തനങ്ങൾ ആണ് റെഡ് നടത്തിവരുന്നത്. പെയിൻ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു വാഹനവും ഒരു ആംബുലൻസും മാറാക്കരയിൽ പ്രവർത്തിച്ചുവരുന്ന രണ്ട് ഡയാലിസിസ് സെൻററുകളിലേക്ക് വരുന്ന രോഗികൾക്ക് സൗജന്യമായി യാത്ര ഉറപ്പു വരുത്താനായി ഒരു വാഹനവും റെഡ് സ്റ്റാർ ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ മേളക്ക് തുടക്കം കുറിച്ചുകൊണ്ട് പട്ടുറുമാൽ അഫ്‌ന ഫർഹാ നേതൃത്വം നൽകിയ ഗാനമേള അരങ്ങേറി. റസ്റ്റോർ ചെയർമാൻ ശ്രീ കല്ലൻ ഉസ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സജിത, വൈസ് പ്രസിഡണ്ട് ഒ പി കുഞ്ഞിമുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ കേ സുബൈർ, പഞ്ചായത്ത് മെമ്പർമാരായ റഷീദ് പാറമ്മൽ, അനീസ് കരിങ്കപ്പാറ, മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി നാരായണൻ, അഡ്വ. പിജാബിർ, സി. എച്ച് ജലീൽ, സി.ബാവ, പൊതു പ്രവർത്തകരായ ഷെഫീക്ക് മാസ്റ്റർ, കേ.പി. രമേശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അൽഥാൻ  കുബൂസ് എംഡി തയ്യിൽ സിദ്ദീഖ്, മാറാക്കര എജുക്കേഷൻ സൊസൈറ്റി സെക്രട്ടറി കെ പി വാസുദേവൻ നമ്പൂതിരി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.
അൽദാൻ കുബൂസ് നൽകുന്ന വിന്നേഴ്സ് പ്രൈസ് മണി രാംകോ സിമൻറ് നൽകുന്ന വിന്നേഴ്സ് ട്രോഫി കെ സി ഗ്രൂപ്പ് പിരാത്ത നൽകുന്ന റണ്ണേഴ്സ് പ്രൈസ് മണി എടപ്പയിൽ ഫ്ളോറിങ്സ് നൽകുന്ന റണ്ണേഴ്സ് ട്രോഫി ഇന്നലെ നടന്ന മത്സരത്തിൽ തവക്കൽ മൂലം ചോല പൗരസമിതി കാവതികുളത്തെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി  
പരിപാടിയോട് അനുബന്ധിച്ച് നടന്ന ഗാനമേളയിൽ പങ്കെടുത്ത അഫ്ന ഫർഹ, ഉണ്ണി, മീരാ ദാസ്, ശഹീമ എന്നിവരെ പരിപാടിയിൽ വച്ച് ആദരിച്ചു. ചടങ്ങിന് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഫിറോസ് പള്ളിമാലിൽ സ്വാഗതവും ടൂർണ്ണമെൻറ് കമ്മിറ്റി കൺവീനർ കല്ലൻ ഫൈസൽ എന്ന മാനു നന്ദിയും പറഞ്ഞു.

Post a Comment

0 Comments