വളാഞ്ചേരി:കേരള സർവകലാ ശാലകൾ വഴി കേരളത്തേ കലാപ ഭൂമിയാക്കാനുള്ള വർഗ്ഗീയ ഫാസിസ്റ്റ് ശ്രമങ്ങളെ ജനാധിപത്യ പ്രക്ഷോഭങ്ങൾ വഴി തടയുമെന്ന് പി ഡി പി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ.ടി ഹുസൈൻ പറഞ്ഞു . '' സർവകലാ ശാലകളെ കാവിപുതയ്ക്കാനുള്ള നീക്കംഉപേക്ഷിക്കുക-ഫാസിസ്റ്റ്ഗൂഢതന്ത്രങ്ങൾ കേരളത്തിൽ നടപ്പിലാക്കോനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പി ഡി പി നിയോജക മണ്ഡലം തലങ്ങളിൽ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കോട്ടക്കൽ മണ്ഡലം കമ്മറ്റി വളാഞ്ചേരിയിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കോട്ടക്കൽ മണ്ഡലം സെക്രട്ടറി ശരീഫ് പൊൻമള അധ്യക്ഷത വഹിച്ചു . സംസ്ഥാന കൗൺസിൽ അംഗം കെ.കെ അബ്ദുൽ ഖാദിർ , നഗരസഭാ കൗൺസിലർ ബീരാൻ കുട്ടി പറശ്ശേരി , PTUC സംസ്ഥാന വൈ. പ്രസിഡൻറ് കെ.ടി മുസ്തഫ എന്നിവർ സംസാരിച്ചു . മണ്ഡലം ജോ . സെക്രട്ടറി ഫളലു സ്വാതവും ട്രഷറർ മമ്മു കാളിയാല നന്ദിയും പറഞ്ഞു
0 Comments