മലപ്പുറം :കെ എസ് ടി എ മുപ്പത്തിമൂന്നാം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൽപകഞ്ചേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് വേണ്ടി ശാസ്ത്ര പരീക്ഷണങ്ങളുടെ ശില്പശാല സംഘടിപ്പിച്ചു. എക്സ്പ്- ഐസ് കിറ്റും മൊബൈൽ ഫോണും ഉപയോഗിച്ച് ഹയർ സെക്കണ്ടറി ഫിസിക്സ് പാഠ്യപദ്ധതിയിലെ ഇരുപതിലധികം പരീക്ഷണങ്ങൾ ശില്പശാലയിൽ വിദ്യാർത്ഥികൾക്ക് സ്വയം ചെയ്തു നോക്കാൻ അവസരം ലഭിച്ചു. കുറ്റിപ്പുറം ഉപജില്ലയിലെ വിവിധ ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നായി 30 കുട്ടികൾ പങ്കെടുത്തു. ഇ കെ മുഹമ്മദ് റഫീക്ക് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പി എ ഗോപാലകൃഷ്ണൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ഉപജില്ലാ സെക്രട്ടറി കെ സുന്ദരൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കെ മുഹമ്മദ് ഷെരീഫ്, എസ് സി ഇ ആർ ടി റിസർച്ച് ഓഫീസർ ജഗദീഷ്, കെ പ്രകാശ്, സി കെ ജ്യോതിഷ്, വി ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുത്തു.
0 Comments