വളാഞ്ചേരി പുറമണ്ണൂർ എ എം യൂ പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ തനിമ കല സാഹിത്യ വേദി വളാഞ്ചേരി ചാപ്റ്റർ മഹാ കവി പുറമണ്ണൂർ ടി മുഹമ്മദിനെ ആദരിച്ചു. ചടങ്ങിൽ കവി പി രാമൻ ഉത്ഘാടനം ചെയ്തു മുഖ്യ പ്രഭാഷണം നടത്തുകയും മൊമെന്റോ കൈമാറുകയും ചെയ്തു. യുവ സിനിമ സംവിധായകൻ സകരിയ പുറമണ്ണൂർ ടി മുഹമ്മദിനെ പൊന്നാടയണിയിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് സി പി ഷാഫി തനിമ വളാഞ്ചേരി ചാപ്റ്റർ മൊമെന്റോ ചടങ്ങിൽ കവി പി രാമന് കൈമാറി. ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടകത്തിൽ മികച്ച നടനുള്ള അവാർഡ് കിട്ടിയ ശരത് എ കെ എന്ന കുട്ടിക്ക് പുറമണ്ണൂർ പെൻഷൻ എംപ്ലോയീസ് അസോസിയേഷന്റെ വക മെമെന്റോ മഹൽ സിനിമ സംവിധായകൻ നാസർ ഇരിമ്പ്ലിയം കൈമാറി. ഓടി കൊണ്ടിരിക്കുന്ന തീവണ്ടിയിൽ നിന്നും വീണ കുട്ടിയെ രക്ഷിച്ച ചദ്രൻ ദിവ്യ ദമ്പതികളുടെ മകൻ അഭിഷേകിനു പുറമണ്ണൂർ പൗര സമിതിയുടെ വക മൊമെന്റോ മോമോ ഇൻ ദുബൈ സിനിമ സംവിധായകൻ അമീൻ അസ്‌ലം കൈമാറി. തനിമ ചാപ്റ്റർ സെക്രട്ടറി കെ വി കുഞ്ഞി മുഹമ്മദ് സ്വാഗതവും അധ്യക്ഷൻ ചാപ്റ്റർ പ്രസിഡന്റ് ഇക്ബാൽ എടയൂർ, മജീദ് പുറമണ്ണൂർ, പ്രൊ സാജിദ് മാസ്റ്റർ,വി ടി അമീർ, ഹസ്ന യഹ്‌യ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വാർഡ് മെമ്പർ ജസീന, കവി കെ പി സലാം, വിജയൻ മാസ്റ്റർ, കെ കൃഷ്ണൻ, ബാപ്പുട്ടി എടയൂർ, ഹനീഫ മാസ്റ്റർ, ഹംസ കുട്ടി, നഈമo മൂച്ചിക്കൽ, ഷുക്കൂർ കെ ടി എന്നിവർ സംസാരിച്ചു.
0 Comments