കുറ്റിപ്പുറം : കേരളത്തിലെ തെരുവോരങ്ങളെ രക്ത കളമാക്കാൻ കോൺഗ്രസ് ആഗ്രഹിക്കാത്തത് കാരണമാണ് നാട്ടിൽ സമാധാനം നില നിൽക്കുന്നതെന്നും അതുകൊണ്ടാണ് നവകേരള സദസിന്റെ മറവിൽ ക്രിമിനലുകളും ഗുണ്ടകളും പോലീസും ചേർന്നു കേരളത്തെ ചോരകളമാക്കിയപ്പോൾ കോൺഗ്രസ് സംയമനം പാലിച്ചതെന്നും കെപിസിസി ജനറൽ സെക്രട്ടറി ആലിപറ്റ ജമീല പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെയും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെയും അപായപെടുത്താനുള്ള ഭരണ കൂട ഭീകരതക്കെതിരെ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റു വിമോചന സദസ്സ് കുറ്റിപ്പുറത്തു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. വർത്തമാന കാലത്ത് അഹിംസയും നിരാഹാരവും കൊണ്ട് പിണറായി നേതൃത്വം നൽകുന്ന ക്രമിനൽ സർക്കാറിനെ നേരിടാൻ കഴിയില്ലെന്ന് പാർട്ടിക്കാറിയാം.പാർട്ടി പ്രവർത്തകരെ ഇനിയും ആക്രമിക്കാൻ വന്നാൽ കായികമായി തന്നെ അതിനെ നേരിടുമെന്നും അവർ പറഞ്ഞു.പാർട്ടി പ്രവർത്തകർക്ക് അനർഹമായി ജോലി നൽകാൻ സാമാന്തര റിക്രൂട്ട്മെന്റ് കേന്ദ്രങ്ങൾ ഉള്ളത് പോലെ സിപിഎമ്മുകാരെ ക്രിമിനൽ കേസുകളിൽ നിന്ന് രക്ഷിക്കാൻ സാമാന്തര നീതി ന്യായ വ്യവസ്ഥയും നാട്ടിൽ നിലനിൽക്കുന്നുണ്ടെന്നും അതിന് ഉദാഹരണമാണ് വണ്ടിപെരിയാറിൽ പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട സിപിഎം പ്രവർത്തകൻ കുറ്റവിമുക്തനായതെന്നും ആലിപ്പറ്റ ജമീല കുറ്റപ്പെടുത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനു പുല്ലാനൂർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ. കെ. ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പി. സി. എ. നൂർ, മഠത്തിൽ ശ്രീകുമാർ, കെ. വി. ഉണ്ണികൃഷ്ണൻ, എം. ടി. അസീസ്, അഷ്‌റഫ് രാങ്ങാട്ടൂർ, അഹമദ് കുട്ടി ചെമ്പിക്കൽ, പാറക്കൽ ബഷീർ, കെ. കെ. മോഹനകൃഷ്ണൻ, കണ്ണൻ നമ്പ്യാർ, ബഷീർ മാവണ്ടിയൂർ, രഞ്ജിത്ത്, ശബാബ് വക്കാരത്ത് ടി. വി. അബ്ദുള്ള കുട്ടി എന്നിവർ പ്രസംഗിച്ചു
0 Comments