ad

Ticker

6/recent/ticker-posts

ഇന്ത്യ കാമ്പസ്  ക്രൂസേഡ് ഫോർ ക്രൈസ്റ്റ് സംഗീത വിഭാഗമായ  ഹാർട്ട്ബീറ്റ്സ്  സുവർണ്ണ ജൂബിലി ആഘോഷം ; ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവല്ല: ഇന്ത്യ കാമ്പസ്  ക്രൂസേഡ് ഫോർ ക്രൈസ്റ്റ് സംഗീത വിഭാഗമായ  'ഹാർട്ട്ബീറ്റ്സ് ' സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഗീത സായാഹ്നം  ജനുവരി 18ന്  തിരുവല്ലയിൽ സംഘടിപ്പിക്കുന്നു. 

മഞ്ഞാടി  സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കൺവൻഷൻ സെന്ററിൽ വൈകിട്ട് 5ന്   നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ ആരംഭിച്ചു.

" ഹാർട്ട്ബീറ്റ്സ് " എന്നത് ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ ദേശീയ സംഗീത ടീമിന്റെ പേരാണ്.സുവിശേഷവൽക്കരണത്തിനും ശിഷ്യത്വത്തിനും സംഗീതം ഉപയോഗിക്കുന്ന ഒരു ക്രിസ്ത്യൻ സംഘടനയാണിത്. കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ലോകമെമ്പാടുമുള്ള 190-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 
 9388277772.


Post a Comment

0 Comments