ad

Ticker

6/recent/ticker-posts

പെനിയേൽ ഗ്രൗണ്ടിൽ ബൈബിൾ കൺവൻഷൻ ആരംഭിച്ചു , 6ന് സമാപിക്കും.

തലവടി : ആനപ്രമ്പാൽ ഐപിസി പെനിയേൽ സഭയുടെ നേതൃത്വത്തിൽ  പെനിയേൽ ഗ്രൗണ്ടിൽ ബൈബിൾ  കൺവൻഷന്  തുടക്കമായി.ഐപിസി  മുൻ  ജനറൽ പ്രസിഡന്റും  തിരുവല്ല  സെന്റർ പാസ്റ്ററുമായ റവ ഡോ.കെ.സി. ജോൺ നെടുംമ്പ്രം ഉദ്ഘാടനം ചെയ്തു. 6ന് സമാപിക്കും.സെന്റർ വൈസ് പ്രസിഡന്റ്  പാസ്റ്റർ ചാക്കോ ജോൺ  അധ്യക്ഷത വഹിച്ചു.ഷിബു പഴങ്ങേരിൽ പ്രാർത്ഥിച്ച് ആരംഭിച്ചു. ലോക സമ്പത്ത് നേടുന്നതിനുള്ള ജീവിത തിടുക്കത്തിൽ സ്വർഗ്ഗീയ നിത്യത സ്വന്തമാക്കുവാൻ മറന്നു പോകരുതെന്ന്  എന്ന വിഷയത്തിൽ വുമൺസ് ഫെലോഷിപ്പ് കേരള  സ്റ്റേറ്റ് സെക്രട്ടറി ജയമോൾ രാജു പ്രഭാഷണം നടത്തി.ലിവിംഗ് മ്യൂസിക്ക് റാന്നി ഗാനശുശ്രൂഷകൾ നിർവ്വഹിച്ചു. സുവി. കോശി വർക്കി,പാസ്റ്റർ ഈപ്പൻ ദാനിയേൽ എന്നിവർ  മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്‍കി. കലണ്ടർ പ്രകാശനവും നടന്നു.പാസ്റ്റർ ജോജി ചാക്കോയുടെ പ്രാർത്ഥനയോടെ ആദ്യദിന കൺവൻഷൻ സമാപിച്ചു.

പാസ്റ്റർ കെ.ജെ തോമസ് കുമളി, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ബി.മോനച്ചൻ കായംകുളം എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ  ദൈവവചനം ശുശ്രൂഷിക്കും.സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജു ജോൺ, സെക്രട്ടറി ലിജോ പി.ജോസഫ്, ട്രഷറർ പി റ്റി ബെന്നി   എന്നിവർ നേതൃത്വം നല്കുന്നു.



6ന്  ശനിയാഴ്ച പകൽ 10 മുതൽ തിരുവല്ല സെൻ്റർ മാസയോഗവും നടത്തപ്പെടുന്നതാണ്.  ഇന്ത്യ പെന്തെകോസ്തൽ ദൈവസഭയുടെ  തിരുവല്ല സെന്റ്റിൽ  56 പ്രാദേശിക സഭകളാണ് ഉള്ളത്.

✒️ഡോ. ജോൺസൺ വാലയിൽ ഇടിക്കുള.

Post a Comment

0 Comments