ad

Ticker

6/recent/ticker-posts

എടയൂർ പഞ്ചായത്ത് 17-ാം വാർഡിൽ ഗ്രാമസഭ സംഘടിപ്പിച്ചു

എടയൂർ ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ വാർഡ് മെമ്പർ ഷിഫാന ഫസലിന്റെ നേതൃത്വത്തിൽ ഗ്രാമസഭ വിജയകരമായി സംഘടിപ്പിച്ചു. വാർഡിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഗ്രാമസഭയിൽ ചർച്ച ചെയ്‌തതോടൊപ്പം നാട്ടുകാരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും വിശദമായി സ്വീകരിച്ചു.

ഗ്രാമസഭയിൽ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര, വൈസ് പ്രസിഡണ്ട് മുസ്തഫ, ബ്ലോക്ക് മെമ്പർ അസീസ് കോടിയിൽ, കോഓർഡിനേറ്റർ കല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസ്സൻ മുളക്കൽ, വാർഡ് 16 മെമ്പർ സാജിത റഹീം, വാർഡ് നിവാസി മോഹന കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

സജഷൻ ബോക്സിലൂടെ ലഭിച്ച അഭിപ്രായങ്ങൾ ഉൾപ്പെടെ ഗ്രാമസഭയിൽ ഉയർന്ന നിർദേശങ്ങൾ വാർഡിന്റെ ഭാവി വികസന പ്രവർത്തനങ്ങൾക്ക് വഴികാട്ടിയാകുമെന്ന് വാർഡ് മെമ്പർ അറിയിച്ചു.

ഗ്രാമസഭയിൽ പങ്കെടുത്തവർക്കായി നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും വിതരണം ചെയ്തു.
പരിപാടി വിജയകരമാക്കാൻ സഹകരിച്ച ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും വാർഡ് മെമ്പർ നന്ദി അറിയിച്ചു.

വാർഡിന്റെ തുടർച്ചയായ പുരോഗതിക്ക് എല്ലാവരുടെയും സജീവ സഹകരണം പ്രതീക്ഷിക്കുന്നതായും അറിയിച്ചു.

Post a Comment

0 Comments