വളാഞ്ചേരി കുളമംഗലം കോതേ തോട്,ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ കേസ് നിലനിൽക്കെ വീണ്ടും കയ്യേറ്റ ശ്രമം കയ്യേറ്റം നടത്തിയവരെ നാട്ടുകാർ തടഞ്ഞു കഴിഞ്ഞ നാലു വർഷമായി വളാഞ്ചേരി കോതത്തോട് കയ്യേറ്റത്തിനെതിരെ കേസ് നടക്കുകയും ബഹുമാനപ്പെട്ട ഹൈക്കോടതി കയ്യേറ്റം കണ്ടെത്തി ഒഴുപ്പിക്കുവാൻ ഉത്തരവിടുകയും ചെയ്തിരുന്നു അതിൻറെ അടിസ്ഥാനത്തിൽ വളാഞ്ചേരി നഗരസഭ കയ്യേറ്റം തിരിച്ചുപിടിക്കുകയും കേസ് തീരുന്ന മുറക്ക് പാർശ്വഭിത്തി സ്ഥാപിക്കുകയും ചെയ്യാനിരിക്കെയാണ് അവധി ദിവസം നോക്കി കയ്യേറ്റം നടത്താൻ ശ്രമം നടത്തിയത്. പരപ്പനങ്ങാടിക്കാരൻ മുഹമ്മദ് എന്ന വ്യക്തിക്ക് ക്വട്ടേഷൻ കൊടുത്ത് ആഴ്വഞ്ചേരി തമ്പ്രാക്കളുടെ ഭൂമിയാണെന്ന് വ്യാജ രേഖയുണ്ടാക്കി കയ്യേറ്റശ്രമം നടത്തുകയായിരുന്നു .വളാഞ്ചേരി നഗരസഭ ചെയർമാൻ തക്ക സമയത്ത് സ്ഥലത്തെത്തുകയും ഉദ്യോഗസ്ഥരെ വിളിക്കുകയും ബഹുമാനപ്പെട്ട ജില്ലാ കളക്ടറെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസിൽ നിന്നും മുൻസിപ്പാലിറ്റി ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ വന്ന് പ്രവർത്തി തടയുകയായിരുന്നു. തുടർന്ന് നാട്ടുകാർ ശക്തമായി പ്രതിഷേധിക്കുകയും നിർമ്മാണ പ്രവർത്തനം പൂർണ്ണമായി പൊളിച്ച് കളയുകയുമായിരുന്നു. കോടതിയെയും നിയമങ്ങളെയും വെല്ല് വിളിച്ച് പണത്തിന്റെ ഹുങ്ക് കൊണ്ട് നടത്തുന്ന ഇത്തരം ഗ്രാമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കോതേ തോട് സംരക്ഷണ സമിതി ഭാരവാഹികളായ കാരയിൽ ലത്തീഫ്, പൈക്കാടൻ സിദ്ദീഖ്, നിഷാദ്, സജീർ എന്നിവർ പറഞ്ഞു.
0 Comments