വളാഞ്ചേരി : ഹെൽത് ആൻഡ് ഫിറ്റ്നസ് സെന്റർ ഉദ്ഘാടനവും വാർഷികാഘോഷവും ഡോ.എൻ കെ മുഹമ്മദ് മെമ്മോറിയൽ എം. ഇ. എസ്.സെൻട്രൽ സ്കൂളിലെ ഹെൽത് ആൻഡ് ഫിറ്റ്നസ് സെന്ററിൽ 2024 ജനുവരി രണ്ടാം തീയതി നടക്കുമെന്ന് ഭാരവാഹികൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ആരംഭിക്കുന്ന ഹെൽത് ആൻഡ് ഫിറ്റ്നസ് സെന്ററിന്റെ യും വാർഷികാഘോഷ പരിപാടികളുടെയും ഉദ്ഘാടനം ജനുവരി രണ്ടാം തീയതി വൈകുന്നേരം 6 മണിക്ക് എം ഇ സ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി.എ. ഫസൽ ഗഫൂർ നിർവഹിക്കും പ്രശസ്ത സിനി ആർട്ടിസ്റ്റ് ജയരാജ് വാര്യർ ചടങ്ങിൽ മുഖ്യാതിഥിയാകും . എം.ഇ.എസിന്റെ ജില്ല, സംസ്ഥാന നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും സ്കൂൾ ചെയർമാൻ അബ്ദുൾ ഖാദർ ഷെരീഫ്, സെക്രട്ടറി പി.പി മൊയ്തീൻ, ട്രഷറർ നൗഷാദ് പാലാറ, പ്രഫ പി.പി. ഷാജിദ് പ്രിൻസിപ്പൽ ജോബിൻ സെബാസ്റ്റ്യൻ എന്നിവർ വളാഞ്ചേരിയിൽ നടന്ന പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു
0 Comments