കോട്ടക്കൽ :സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ കാവൽക്കാരും രക്ഷാ കവചവുമായി പ്രവർത്തിക്കേണ്ടവരാണ് അധ്യാപക സമൂഹമെന്ന് ഡോ: എം.പി അബ്ദുസമദ് സമദാനി എം.പി. "ഉണരണം പൊതുബോധം വളരണം പൊതു വിദ്യാഭ്യാസം" എന്ന പ്രമേയത്തിൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) ജില്ല സമ്മേളനത്തിൻ്റെ സമ്പൂർണ്ണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സങ്കീർണ്ണമായ ലോകത്ത് അധ്യാപകർക്ക് വലിയ ഉത്തരവാദിത്വമാണുളളത്. സാംസ്കാരികരംഗത്ത് പ്രശ്നങ്ങളുടെ കൊടുംങ്കാറ്റ് വീശുമ്പോൾ തടുക്കേണ്ടത് ഈ അധ്യാപകരാണ്. ലിബറിസത്തിന്റെ പേരിട്ട വിപരീതാത്മകമായ പ്രവർത്തനത്തെ ചെറുത്ത് തോൽപ്പിക്കണമെന്നും സമദാനി കൂട്ടിച്ചേർത്തു.ജില്ലാ പ്രസിഡൻ്റ് എൻ.പി മുഹമ്മദാലി അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡൻ്റ് കെ എം അബ്ദുള്ള പ്രമേയ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സമ്മേളനം കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാദിഖലി ചീക്കോട് അധ്യക്ഷത വഹിച്ചു.അബ്ദുള്ള വാവൂർ വിഷയാവതരണം നടത്തി. പഠന സെക്ഷൻ നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. പി.ടി സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ വിദഗ്ധൻ മുസ്തഫ പാലക്കൽ ക്ലാസെടുത്തു.അധ്യാപക പ്രകടനവും നടന്നു.സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അസീസ്, സംസ്ഥാന ഭാരവാഹികളായ മജീദ് കാടേങ്ങൽ, കെ.ഫസൽ ഹഖ്, കെ.ടി അമാനുള്ള, സിദ്ധീഖ് പാറകോട്ട്,ജില്ലാ ജനറൽ സെക്രട്ടറി സെക്രട്ടറി കോട്ട വീരാൻ കുട്ടി,ട്രഷറർ കെ.എം.ഹനീഫ,എം.പി ശരീഫ ടീച്ചർ,ഫൈസൽ മൂഴിക്കൽ,ഉസ്മാൻ താമരത്ത്, സഫ്തറലിവാളൻ, എസ്.ഇ.യു ജില്ല പ്രസിഡൻ്റ് വി പി സമീർ,എ.കെ.നാസർ, എം അഹമ്മദ്, വി ഷാജഹാൻ, കെ.ടി ശിഹാബ്,ടി.വി റംഷീദ,കെ സമീന, എ.എ സലാം,, എൻ.ഇ അബുഹാമിദ്, പി.ടി അഹമ്മദ് റാഫി, എം മുഹമ്മദ് സലീം,പി.ടി ജമാലുദ്ധീൻ എന്നിവർ സംസാരിച്ചു.
.
0 Comments