എടത്വ: തലവടി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും, അവരുടെ മാനസിക ഉല്ലാസത്തിന് അവസരമൊരുക്കുന്നതിനുമായി സംഘടിപ്പിച്ച "തൂവൽസ്പർശം", ഭിന്നശേഷി കലോത്സവം നടന്നു. നീരേറ്റുപുറം ശ്രീചക്കുളത്തുകാവിലമ്മ ആഡിറ്റോറിയത്തിൽ വച്ച് നടന്ന കലോത്സവ സമ്മേളനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗായത്രി ബി നായർ അദ്ധ്യക്ഷ വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാജേശ്വരി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബിനു ഐസക്ക് രാജു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോജി അബ്രഹാം കലോത്സവ സന്ദേശം നല്‍കി.ഐ.സി.ഡി.എസ്. സൂപ്പർവൈസർ രജിത ആർ. കുമാർ പദ്ധതി വിശദീകരണ നടത്തി.സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോജി ജെ. വൈലപ്പള്ളി, കൊച്ചുമോൾ ഉത്തമൻ,സുജിമോൾ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാറാക്കുട്ടി ഫിലിപ്പോസ് ,എൽസി പ്രകാശ് , കലാ മധു ,ബിന്ദു ഏബ്രഹാം, എൻ. പി രാജൻ ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.വി. വിനോദ്കുമാർ ,ബി.പി.സി ഗോപലാൽ, സി.ഡി.എസ്. ചെയർപേഴ്സൺ ഉഷ വിക്രമൻ, ആർ.മോഹനൻ അനിൽകുമാർ വെറ്റിലകണ്ടം എന്നിവർ സംസാരിച്ചു.തുടർന്ന് പ്രശസ്ത മജീഷ്യൻ ദീപുരാജ് ആലപ്പുഴയുടെ മാജിക് ഷോയും ,കുട്ടികളുടെ കലാപരിപാടികളും നടന്നു.പ്രശാന്ത് പുതുക്കരിയും മകൾ വൈഗാ ലക്ഷ്മിയും ചേർന്ന് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.
0 Comments